News4media TOP NEWS
ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍ തീവണ്ടിയിൽ നിന്നും തെറിച്ചു വീണു; ടവർ ലൊക്കേഷൻ നോക്കി കുതിച്ചെത്തി RPF; കോട്ടയത്ത് ആന്ധ്ര സ്വദേശിക്ക് തിരിച്ചുകിട്ടിയത് ജീവനും ജീവിതവും പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി 08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

സഹകരണ ബാങ്കിന് മുന്നിലെ ആത്മഹത്യ ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കേണ്ട; എം.എം.മണി

സഹകരണ ബാങ്കിന് മുന്നിലെ ആത്മഹത്യ ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കേണ്ട; എം.എം.മണി
December 31, 2024

റൂറൽ ഡവലപ്‌മെന്റെ സൊസൈറ്റിയുടെ മുന്നിലുണ്ടായ സാബുവിന്റെ ആത്മഹത്യ തങ്ങളുടെ തലയിൽ വെക്കേണ്ട എന്ന് എം.എം.മണി . എൽ.ഡി.എഫ്. കട്ടപ്പനയിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Mm mani speaks about sabus death

“ഞങ്ങളുടെ പാർട്ടി എന്തോ കുഴപ്പം കാണിച്ചു എന്ന മട്ടിൽ ഐക്യജനാധിപത്യ മുന്നണിയും , കോൺഗ്രസ്, ബി.ജെ.പി. പാർട്ടികളും ചില പ്രചരണങ്ങൾ നടത്തുന്നുണ്ട്. ഇടുക്കി ജില്ലയിൽ കാലങ്ങളായി യു.ഡി.എഫ്. ഭരിച്ച കോൺഗ്രസ് ഭരിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോൾ ഞങ്ങൾ ഏറ്റെടുത്ത് എങ്ങനെ രക്ഷപെടുത്താം എന്ന് നോക്കിയിട്ടുണ്ട്.

ആ സ്ഥാപനത്തെ എങ്ങനെയേലും രക്ഷപെടുത്താനും സഹകാരികളുടെ താത്പര്യം സംരക്ഷിക്കാനുമാണ് വി.ആർ. സജിയും സജി നേതൃത്വത്തിലുള്ള ഭരണ സമിതിയും ശ്രമിച്ചത്. സാബു പണം ചോദിച്ചു വന്നപ്പോൾ ബാങ്കിൽ പണം ഇല്ലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തത് ഇടതുപക്ഷത്തിന്റെ തലയിൽ വെക്കാൻ ശ്രമമുണ്ട്.

അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് അതിയായ ദു: ഖമുണ്ട്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരു പ്രകോപനവും ബാങ്ക് ഭരണസമിതിയുടേയോ വി.ആർ. സജിയുടേയൊ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ അതിന്റെ എല്ലാ വശവും പരിശോധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഒട്ടേറെ ബാങ്കുകൾ കോൺഗ്രസ് ഭരിച്ചു മുടിച്ച് പ്രതിസന്ധിയിലാക്കി. ഇത് ഏറ്റെടുത്ത് ഞങ്ങൾ നന്നായി നടത്താൻ പരിശ്രമിക്കുകയാ. ഇടുക്കിയിൽ നിരവധി ബാങ്കുകളിൽ ഇങ്ങിനെ ഇടതുപക്ഷം പരിശ്രമിക്കുന്നുണ്ട്. സാബുവെന്ന മാന്യ സുഹൃത്ത് ആത്മഹത്യ ചെയ്തതിൽ ഖേദമുണ്ട്.

അതുകൊണ്ടൊന്നും ബാങ്കിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിന്നും ഞങ്ങൾ പിന്നോട്ടില്ല. വി.ആർ. സജിയുടെയോ ഇടതു പ്രവർത്തകരുടെയോ ഭാഗത്തു നിന്നും അദ്ദേഹം ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനം ഉണ്ടായിട്ടില്ല. ഇതൊന്നും ഞങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കേണ്ട.

അദ്ദേഹത്തിന് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടോ ഡോക്ടറെ കണ്ടിട്ടുണ്ടോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കണം.

വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ട. ബി.ജെ.പി.യും കോൺഗ്രസും ഞങ്ങളെ മെക്കിട്ട് കേറാൻ വരണ്ട. അദ്ദേഹത്തിന്റെ കുടുംബത്തോട് എന്ത് സഹായവും ചെയ്യാൻ ഞങ്ങൾ സന്നദ്ധരായിരിക്കും. ഏത് പുല്ലനായാലും ഇതൊന്നുമായി വരേണ്ട” എന്നും മണി പറഞ്ഞു.


ഡിസംബർ 20 നാണ് കട്ടപ്പമന മുളങ്ങാശേരിൽ സാബു തോമസ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നൽകാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സാബുവിന്റെ കുറിപ്പും കണ്ടെടുത്തിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍

News4media
  • News
  • Top News

തീവണ്ടിയിൽ നിന്നും തെറിച്ചു വീണു; ടവർ ലൊക്കേഷൻ നോക്കി കുതിച്ചെത്തി RPF; കോട്ടയത്ത് ആന്ധ്ര സ്വദേശിക്ക...

News4media
  • Kerala
  • News
  • Top News

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്ക...

News4media
  • Kerala
  • News
  • Top News

ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്...

© Copyright News4media 2024. Designed and Developed by Horizon Digital