തോക്ക് ലൈസൻസിനായി പി.വി അൻവർ എംഎൽഎ സമർപ്പിച്ച അപേക്ഷ നിരസിച്ചു. പി.വി. അൻവർ മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ട് എന്ന പൊലീസ് റിപ്പോർട്ടിന്റെ പേരിലാണ് അപേക്ഷ നിരസിച്ചത്. MLA PV Anwar’s gun license application rejected
റവന്യൂവകുപ്പും വനംവകുപ്പും പി വി അൻവറിന്റെ അപേക്ഷയിൽ ക്ലിയറൻസ് നൽകിയിരുന്നെങ്കിലും പൊലീസിൽനിന്നുള്ള എൻ.ഒ.സി കിട്ടിയിരുന്നില്ല. ഇതാണ് കാരണം.
കലാപാഹ്വാനത്തിന് തനിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ള കാര്യം ഇവിടെയെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് പി വി അൻവർ പറഞ്ഞു. ഇതിന്റെ പേരിൽ ചോദ്യംചെയ്യാനായി തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഒരു കാരണവശാലും ലൈസൻസ് കിട്ടരുതെന്നത് പി. ശശിയുടെ ആവശ്യമാണെന്നും പി വി അൻവർ ആരോപിച്ചു. തോക്കിനുള്ള ലൈസൻസ് അപേക്ഷയിൽ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ വിളിച്ച ഹിയറിങിന് മലപ്പുറം കളക്ടേറ്റിലെത്തിയപ്പോഴായിരുന്നു പ്രതികരണം.