കര്‍ണൂല്‍: കിലോമീറ്ററുകൾ അകലെയുള്ള വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും തകർക്കാൻ ശേഷിയുള്ള ലേസർ ആയുധം ഇന്ത്യ ആദ്യമായി വിജയകരമായി പരീക്ഷിച്ചു.
പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച ഈ സംവിധാനം ഉപയോഗിച്ച് ലക്ഷ്യസ്ഥാനം ലേസര്‍ രശ്മികള്‍ ആദ്യമായി തകര്‍ത്തു.
ആകാശത്തെ വട്ടമിട്ട് പറന്ന േഡ്രാണിനെ ലേസര്‍രശ്മി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ശത്രുക്കളുടെ വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ നിര്‍വീര്യമാക്കാന്‍ ഈ ലേസര്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയും.
എംകെ-2(എ) ലേസര്‍ ഡയറക്ട്ഡ് എനര്‍ജി വെപ്പണ്‍(ഡിഇഡബ്ല്യു) എന്നാണ് ഇതിൻ്റെ പേര്. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഈ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
വൈകാതെ ഈ ആയുധം സേനയുടെ ഭാഗമാകും. ഭാവിയിലേക്ക് ഇന്ത്യ വികസിപ്പിക്കുന്ന 300 കിലോവാട്ട് ശേഷിയുള്ള ‘സൂര്യ’യും ലേസര്‍ അധിഷ്ഠിത ആയുധ സംവിധാനമാണ്. 20 കിലോമീറ്റര്‍ അകലെക്കൂടി പോകുന്ന ആയുധങ്ങള്‍ തകര്‍ക്കാന്‍ ഇതിന് കഴിയും.