മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചക്മ (28) അന്തരിച്ചു. കാൻസർ ബാധിച്ച് ഏറെ നാൾ ധീരമായ പോരാട്ടത്തിനൊടുവിലാണ് മരണം സംഭവിച്ചത്. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും വൈകാതെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു.2017-ലെ മിസ് ഇന്ത്യ മത്സരത്തിൽ മിസ് കൺജീനിയാലിറ്റി, ബ്യൂട്ടി വിത് പർപസ് ടൈറ്റിലുകൾ നേടിയിരുന്ന താരമാണ് റിങ്കി. 2022-ലാണ് ഫിലോഡ്സ് ട്യൂമർ എന്ന സ്തനാർബുദം റിങ്കിയെ ബാധിച്ചത്. പിന്നീട് ശ്വാസകോശത്തിലേക്കും തലയിലേക്കും അർബുദം പടർന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 22-ന് രോഗം വഷളായതിനേത്തുടർന്ന് റിങ്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്റർ സഹായത്തിലാണ് ജീവൻ നിലനിന്നുപോന്നത്.
കഴിഞ്ഞമാസം അർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനേക്കുറിച്ചും റിങ്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി താനും കുടുംബവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു.സാധാരണ സ്തനാർബുദങ്ങളിൽ നിന്ന് വ്യത്യസ്തമാണിവ. അപൂർവമായ ഈ ട്യൂമറുകൾ പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യത കുറവാണെങ്കിലും വ്യാപിച്ചുകഴിഞ്ഞാൽ ചികിത്സാപുരോഗതി ഉണ്ടാവുക വിരളമാണ്.
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
Read Also : 29.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ