തൃശൂര്‍: വനിതാ ഹൗസ് സർജനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ സസ്പന്‍ഡ് ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് സർജിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി ജെ പോളിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. ചെറായി ബീച്ച് റിസോർട്ടിലെ ആഘോഷ പരിപാടിക്കിടെയാണ് സംഭവം.(Thrissur medical college doctor suspended)
യൂണിറ്റ് ചീഫ് കൂടിയായ ഡോക്ടർ, ഹൗസ് സർജനായ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ ആഭ്യന്തര സമിതി അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്. ഡോക്ടറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ട്.
Read Also: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
Read Also: അപകടങ്ങൾ തുടർക്കഥ; വില്ലൻമാരായി കണ്ടെയ്നറുകളും ലോറികളും; കണ്ണീർപ്പാതയായി തലശ്ശേരി–മാഹി ബൈപാസ്
Read Also: അപകീര്‍ത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം, എംവി ഗോവിന്ദൻ്റെ കേസ് ഈ മാസം 26 ലേക്ക് മാറ്റി