News4media TOP NEWS
ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്‌; ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പോലീസ് ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു;  3 മരണം; പതിനഞ്ച് പേർക്ക് ഗുരുതര പരുക്ക്; മരണസംഖ്യ ഉയർന്നേക്കും ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു രണ്ടാം പകുതിയിൽ ഇരട്ട റെഡ് കാർഡ്, എണ്ണം കുറഞ്ഞിട്ടും പതറിയില്ല; ഡൽഹിയിലെ കൊടും തണുപ്പിൽ പഞ്ചാബിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

പട്ടാപകൽ നടുറോഡിൽ പുലി ഇറങ്ങി; ഒന്നല്ല രണ്ടെണ്ണം; ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കൊട്ടംകുഴിയിൽ

പട്ടാപകൽ നടുറോഡിൽ പുലി ഇറങ്ങി; ഒന്നല്ല രണ്ടെണ്ണം; ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കൊട്ടംകുഴിയിൽ
December 10, 2024

കാസര്‍ഗോഡ്: പുലികളുടെ മുന്നില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. കഴിഞ്ഞദിവസം ഉച്ചയോടെ കൊട്ടംകുഴിയിലാണ് സംഭവം.

പഞ്ചായത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കെ ശാരദ. കൊട്ടംകുഴിയില്‍ എത്തുന്നതിന് തൊട്ടു മുമ്പ് കാട്ടില്‍ നിന്നും രണ്ട് പുലികളോടി റോഡില്‍ കുറുകെ കടന്നുപോവുകയായിരുന്നു.

രണ്ടുപുലികളിലൊന്ന് ചെറുതായിരുന്നു. വലിയ പുലി തന്നെയൊന്നു നോക്കി പതിയെയാണ് നടന്നുപോയതെന്നും ശാരദ പറഞ്ഞു. പുലിയെ കണ്ട് പേടിച്ച ശാരദ അലറിക്കരഞ്ഞ് ഓടി രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള വീട്ടില്‍ കയറിയാണ് രക്ഷപ്പെട്ടത്.

കൊട്ടംകുഴിയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന റോഡിലാണ് പുലികള കണ്ടത്. മുമ്പ് രാത്രി കാലങ്ങളില്‍ ഇവിടെ പുലിയെ കണ്ടിട്ടുണ്ട്. ഇരിയണ്ണിയില്‍ ഹോട്ടല്‍ ജീവനക്കാരിക്കു മുന്‍പിലും പുലി ചാടി വീണിരുന്നു.

മുളിയാര്‍ പഞ്ചായത്തിലെ കാലിപ്പള്ളത്തും കഴിഞ്ഞ ദിവസം രാത്രി പുലിയുടെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇവിടെ സ്ഥിരമായി ഉണ്ടാകാറുള്ള ഒരു നായയെ കാണാതായി. റോഡില്‍ പുലിയുടെ കാല്‍പാടുകളും നായയെ കടിച്ചുവലിച്ചതിന്റെ പാടുകളും നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്‌; ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പോലീസ്

News4media
  • Kerala
  • Top News

ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു;  3 മരണം; പതിനഞ്ച് പേർക്ക് ഗുരുതര പരുക്ക്; മര...

News4media
  • Kerala
  • Top News

ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

News4media
  • Kerala
  • News

നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എങ്ങനെ വാങ്ങുമെന്നതായിരുന്നു ഇന്നലെ വരെ മനു മോഹനന്റെ ചിന്ത; മലയാളി ...

News4media
  • Kerala
  • News

വനിത ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

News4media
  • Kerala
  • News

മൊബൈൽ വാങ്ങി നൽകി; സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

News4media
  • Kerala
  • News

പുതുവർഷ തലേന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു; വാക്കേറ്റം കയ്യാങ്കളിയായി; മർദ്ദനമേറ്റ യുവാവ് ചികിത്...

© Copyright News4media 2024. Designed and Developed by Horizon Digital