മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി
കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറൽ. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളിലെ വിദ്യാര്‍ഥിയായ അഹാൻ അനൂപിന്‍റെ ഉത്തരക്കടലാസ്സാണ് ചർച്ചയാകുന്നത്.
മലയാളം പരീക്ഷയിലെ ഒരു ചോദ്യത്തിന് അഹാന്‍ എഴുതിയ ഉത്തരമാണ് ശ്രദ്ധേയം. “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നാണ് അഹാന്‍ കളിയുടെ നിയമാവലിയില്‍ ഒന്നായി എഴുതിയത്.
ബലൂൺ ചവിട്ടിപ്പൊട്ടിക്കൽ മത്സരത്തിന്റെ നിയമാവലി ഉദാഹരണമായി നൽകിക്കൊണ്ടായിരുന്നു കുട്ടികൾക്കിഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനായി ചോദ്യം കൊടുത്തിരുന്നത്. അഹാൻ ‘സ്പൂണും നാരങ്ങയും’ എന്ന കളിയുടെ നിയമാവലിയാണ് പങ്കുവെച്ചത്.
സ്പൂണും നാരങ്ങയും
ഒരു സമയം അഞ്ച് പേർക്ക് മത്സരിക്കാം
എല്ലാവരും വായിൽ സ്പൂൺ വെക്കുക. നാരങ്ങ സ്പൂണിൻ മേൽ വെക്കണം
അടയാളപ്പെടുത്തിയിരിക്കുന്ന വരിയിൽ നിന്നാണ് കളിക്കേണ്ടത്
നിലത്തുവീണാൽ പിന്നെയും എടുത്തുവെച്ചു വേണം നടക്കേണ്ടത്
വരി തെറ്റിയാൽ കളിയിൽ നിന്ന് പുറത്താകും
ജയിച്ചവർ തോറ്റവരെ കളിയാക്കരുത്…ഇതായിരുന്നു അഹാന്റെ ഉത്തരം.
കുട്ടിയുടെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘കളിയാക്കിയാൽ മറ്റുള്ളവർക്ക് വേദനിക്കും എന്ന തിരിച്ചറിവ് അവനുണ്ട് എന്നുള്ളതാണ് എന്റെ സന്തോഷം…’ എന്ന അടിക്കുറിപ്പോടെയാണ് മകന്‍റെ ഉത്തരക്കടലാസ് നിമ്യ പങ്കുവെച്ചത്.
ഇതിന് പിന്നാലെ നിരവധി പേര്‍ ഈ ഉത്തരക്കടലാസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഈ ഉത്തരക്കടലാസ് പങ്കുവെച്ചു.
“ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. “ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..അഹാൻ അനൂപ്, തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂൾ. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്.. എന്നാണ് മന്ത്രി കുറിച്ചത്.
ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി
പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന് ഡോക്ടർ ചികിത്സ നൽകിയത് വാട്സ്ആപ്പ് വഴി. മുറിവ് വ്രണമായതിനെ തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊടുന്തറ പടിഞ്ഞാറേ വിളയില്‍ മനോജിന്റെയും രാധയുടെയും മകന്‍ മനുവാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സാ പിഴവുമൂലം ദുരിതം അനുഭവിക്കുന്നത്.
ഓഗസ്റ്റ് 28-ന് ആണ് സൈക്കിളില്‍ നിന്നു വീണ് കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മനുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞതിനാല്‍ തന്നെ കൈ നീരുവെച്ചിരുന്നു.
ഈ സമയം അസ്ഥിരോഗ വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടറാണ് കുട്ടിയെ പരിശോധിച്ചത്.
തുടർന്ന് ഇദ്ദേഹം കൈയ്യിലെ എക്‌സ്‌റേയുടെ ഫോട്ടോ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. ഫോട്ടോ നോക്കിയ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്ററിടുകയായിരുന്നു.
നാല് ദിവസത്തിനുശേഷം വീണ്ടും ആശുപത്രിയിലെത്തി അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കണ്ടപ്പോള്‍ പ്ലാസ്റ്റര്‍ മാറ്റി നോക്കാനോ കൂടുതല്‍ പരിശോധനയ്‌ക്കോ തയ്യാറായില്ലെന്ന് മനുവിന്റെ കുടുംബം ആരോപിക്കുന്നു.
Summary: Education Minister V. Sivankutty shared the answer sheet of a third-standard student on social media, which has now gone viral. The answer sheet belongs to Ahan Anoop, a student of O. Chandumenon Memorial Valia Madavil Government U.P. School, Thalassery.