തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്നും മന്ത്രി ആരോപിച്ചു. ആദ്യ അലോട്ട്മെന്‍റ് തുടങ്ങുന്നതിന് മുൻപുള്ള രാഷ്ട്രീയക്കളി മൂന്നാം അലോട്ട്മെന്‍റ് കഴിയുമ്പോൾ അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തുന്ന സ്കൂളുകളിൽ ശുചീകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്കൂളിലായിരുന്നു ശുചീകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം നടന്നത്. തിരുവനന്തപുരം കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സ്കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി അറിയിച്ചു.
പാഠപുസ്തകങ്ങൾ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂർത്തിയാക്കും. ലഹരിക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബാർ കോഴ ആരോപണം പടച്ചുണ്ടാക്കിയ നുണയാണ്. നോട്ടെണ്ണുന്ന യന്ത്രം വിഡി സതീശൻ്റെ പക്കലാണ്. അദ്ദേഹത്തിൻ്റെ വീട് പരിശോധിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പരിഹസിച്ചു.
Read Also: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; പ്രതികരണവുമായി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
Read Also: 25.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ