പത്തനംതിട്ട: വയനാട് ദുരന്ത ബാധിതർക്കുള്ള കേന്ദ്രസഹായം വൈകുന്നതിന് കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതോടൊപ്പം ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.(Minister Muhammad riyas about wayanad relief fund from central government)
കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവായാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എഡിജിപി അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയല്ലെന്നും വേണ്ട സമയത്ത് അതുണ്ടാകുമെന്നും റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയെ വേട്ടയാടാൻ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. മിണ്ടേണ്ട സമയത്ത് മുഖ്യമന്ത്രി മിണ്ടുമെന്നും മന്ത്രി റിയാസ് ആറന്മുളയിൽ മാധ്യമപ്രവർത്തരോട് പ്രതികരിച്ചു.