web analytics

റേഷൻ വിതരണം സ്തംഭനത്തിലേക്കെന്ന പ്രചാരണം അടിസ്ഥാന രഹിതം; ജി ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭനത്തിലേക്കെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷൻ വിതരണത്തെ ബാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പണം അക്കൗണ്ടിൽ എത്താതെ സമരം പിൻവലിക്കില്ലെന്നാണ് ട്രാൻസ്‌പോർട്ട് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ നിലപാട്.

കുടിശിക മുടങ്ങിയതിൽ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഇന്ന് മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. റേഷൻ കടകളിലേക്ക് സാധനം എത്താതിരുന്നാൽ സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കുമെന്ന നിലപാടിലാണ് റേഷൻ വ്യാപാരികൾ. എന്നാൽ ആവശ്യത്തിനുള്ള സംഭരണം റേഷൻ കടകളിൽ ഉണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. വിതരണക്കാർക്ക് നൽകാൻ 37കോടി രൂപ അനുവദിച്ച്‌ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. വിതരണക്കാരുടെ കുടിശിക ബുധനാഴ്ചയോടെ കൊടുത്തു വിടുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം മുഴുവൻ കുടിശിക കിട്ടാതെ സമരം പിൻവലിക്കില്ലെന്നു ട്രാൻസ്‌പോർട്ട് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ആകെ 100 കോടി രൂപയിലധികം കിട്ടാനുണ്ടെന്നും കാലാവധി കഴിഞ്ഞ ഡെപ്പോസിറ്റ് തുക പോലും തിരിച്ച് നൽകുന്നില്ലെന്നും വിതരണക്കാർ പറഞ്ഞു.

 

Read Also: ‘വീണയ്ക്കു‍വേണ്ടി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് കേന്ദ്ര അന്വേഷണത്തില്‍ എന്താണ് പറയാനുള്ളത്’ ? മാത്യു കുഴൽനാടൻ

spot_imgspot_img
spot_imgspot_img

Latest news

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

Related Articles

Popular Categories

spot_imgspot_img