web analytics

വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി അനിൽ

വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി അനിൽ

കൊച്ചി: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ കുറവ് വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഇക്കാര്യത്തിൽ വെളിച്ചെണ്ണ വ്യാപാരികളുമായി ചർച്ച നടത്തി.

അധിക ലാഭത്തിൽ കുറവ് വരുത്തി വില കുറയ്ക്കാമെന്ന് വ്യാപാരികൾ സമ്മതിച്ചെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

അനിയന്ത്രിതമായി കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് വെളിച്ചെണ്ണ വ്യാപാരികളുമായി മന്ത്രിമാർ കൊച്ചിയിൽ ചർച്ച നടത്തിയത്.

അധിക ലാഭത്തിൽ കുറവ് വരുത്തി വെളിച്ചെണ്ണ വില കുറയ്ക്കാമെന്ന് വ്യാപാരികൾ സമ്മതിച്ചു. ഓണത്തിന് മുന്നോടിയായി സപ്ലൈകോ വഴി വെളിച്ചെണ്ണ വിലകുറച്ച് വിൽക്കുമെന്നും മന്ത്രി ജി.ആർ അനിൽ വ്യാപാരികൾക്ക് ഉറപ്പ് നൽകി.

സംസ്ഥാനത്ത് വെളിച്ചെണ്ണ ഉൽപാദനം വർധിപ്പിക്കുമെന്നും മായം ചേർത്ത എണ്ണകൾ വിപണിയിൽ എത്തുക്കുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി പി.രാജീവ് അറിയിച്ചു.

ഇക്കാര്യത്തിൽ കേരഫെഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനകളുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും.

കേരളത്തിൽ നാളികേര ഉത്പാദനം കുറഞ്ഞതും നാളികേരത്തിനും കൊപ്രയ്ക്കും വില കൂടിയതുമാണ് ഈ വില വർധനവിന് പ്രധാന കാരണം.

എന്നാൽ ഓണത്തിന് മുന്നോടിയായി വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്.

വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, അമിതലാഭം നേടാൻ ചിലർ തിരിമറികൾക്ക് തയ്യാറാവുന്നുവെന്ന് സൂചന.

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകാത്ത കെർനൽ ഓയിൽ കുത്തിനിറച്ചു വെളിച്ചെണ്ണയായി വിറ്റഴിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംശയം.

എണ്ണപ്പനയുടെ കുരുവിൽ നിന്നാണ് കെർനൽ ഓയിൽ നിർമ്മിക്കുന്നത്, ഇതിന്റെ ശരാശരി വില ലിറ്ററിന് 150 രൂപയാണ്.

ഗുണനിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ കർശന പരിശോധനകൾ ആവശ്യമാണ്.

ഇപ്പോൾ വിപണിയിലെ വെളിച്ചെണ്ണയുടെ വില ലിറ്ററിന് 500 രൂപ കടന്നിരിക്കുകയാണ്. കേരഫെഡ് ഉത്പാദിപ്പിക്കുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോൾ ലിറ്ററിന് 529 രൂപയായി ഉയർന്നിരിക്കുകയാണ്.

ഇന്നലെ മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ നാലാമത്തെ വില വർധനവാണ് ഇത്.

മറ്റ് പ്രമുഖ ബ്രാൻഡുകളുടെ വിലയും 550 രൂപ കടന്നിട്ടുണ്ട്. നാടൻ വെളിച്ചെണ്ണയുടെ വിലയിലും വർധനവുണ്ടായി.

വില വർധനയ്ക്ക് പ്രധാനമായും കൊപ്രയുടെ വില ഉയർന്നതാണ് കാരണമെന്ന് കേരഫെഡ് എം.ഡി സാജു സുരേന്ദ്രൻ വ്യക്തമാക്കുന്നു.

കേരളം, തമിഴ്നാട്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ തേങ്ങ ഉത്പാദനത്തിൽ ഉണ്ടായ കുറവും, കേരളത്തിലെ നാളികേര ഇറക്കുമതിയിൽ സംഭവിച്ച ഇടിവുമാണ് വില ഉയരാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം തുടക്കത്തിൽ ഒരു കിലോ നാളികേരത്തിന് 33 രൂപയായിരുന്നു വില, എന്നാൽ ഇപ്പോൾ അത് 100 രൂപയിലേക്ക് കടക്കുകയാണ്.

വെളിച്ചെണ്ണ വില ഉയർന്നതോടെ കുടുംബബഡ്ജറ്റിലും ഹോട്ടൽ വ്യവസായത്തിലും വലിയ ആഘാതം സംഭവിച്ചിട്ടുണ്ട്.

ചില ഹോട്ടലുകൾ പാചകത്തിനായി പാമോയിലിലേക്കാണ് മാറുന്നത്. വില വർധിച്ചതിനൊപ്പം തന്നെ വ്യാജ വെളിച്ചെണ്ണ മാർക്കറ്റിൽ എത്തുന്നുവെന്ന ആശങ്കയും ഉയരുകയാണ്.

Summary: Kerala Food Minister G.R. Anil has announced that the price of coconut oil in the state will be reduced soon. This follows a discussion with coconut oil traders, who have agreed to lower profit margins to bring down the retail price.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

Related Articles

Popular Categories

spot_imgspot_img