തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളുടേയും മെമുവിൻ്റേയേയും യാത്ര നിരക്കുകൾ കുറച്ച് റെയിൽവേ. പഴയ ടിക്കറ്റ് നിരക്ക് പുനസ്ഥാപിച്ചതോടെ ട്രെയിൻ യാത്രാച്ചിലവ് നാൽപ്പതു മുതൽ അൻപതുശതമാനം വരെ കുറയും.
കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചർ, മെമു ട്രെയിനുകളുടെ നിരക്കാണ് കുറച്ചിരിക്കുന്നത്. മിനിമം ചാർജ് 30 രൂപയിൽനിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം പാസഞ്ചർ, മെമു ട്രെയിനുകൾ എക്‌സ്പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു.
ഔദ്യോഗിക ആപ്പായ യുടിഎസിൽ വഴി കുറച്ച നിരക്ക് റയിൽവെ ഈടാക്കി തുടങ്ങി.പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. രണ്ട് ദിവസം മുൻപാണ് നോർത്തേൺ റെയിൽവേയിൽ നിരക്കിൽ മാറ്റം വരുത്തിയത്