പമ്പാവാലി: നിയന്ത്രണംവിട്ട മിനി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീര്‍ഥാടകൻ മരിച്ചു. എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ ബസ് നിയന്ത്രണം വിട്ട് തീർത്ഥാടകനെ ഇടിക്കുകയായിരുന്നു.(Mini bus accident; sabarimala pilgrim died)
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തിനിടെ നിയന്ത്രണംവിടുകയായിരുന്നു. പമ്പ റോഡ് മുറിച്ചു കടന്നത് എതിര്‍വശത്ത് റോഡരികല്‍ നിന്ന ആളിന്റെ ശരീരത്തിലൂടെയാണ് ബസ് കയറിയത്. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.