പാല് കുപ്പിയിലാക്കാൻ മിൽമ

പാല് കുപ്പിയിലാക്കാൻ മിൽമ

തിരുവനന്തപുരം: പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളിൽ പാൽ വാഗ്ദാനം ചെയ്തുകൊണ്ട് മിൽമ. ആദ്യമായാണ് മിൽമ കവർ പാലിനൊപ്പം ഇത്തരത്തിൽ കുപ്പിയിലടച്ച പാൽ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നത്. പരിസ്ഥിതി അവബോധവും പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് പരിഹാരങ്ങൾക്കായുള്ള ആഗ്രഹവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ മാറ്റം. സ്വകാര്യകമ്പനികൾ ഇത്തരത്തിൽ കുപ്പിപ്പാൽ വിൽക്കുന്നുണ്ട്. മത്സരം കടുത്തതോടെയാണ് മിൽമയും കുപ്പിപ്പാലുമായി രംഗത്തെത്തുന്നത് എന്നാണ് വിവരം.

പാൽ വാങ്ങുന്നതിന് കൂടുതൽ സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മാർഗം നൽകിക്കൊണ്ട് ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുക എന്നതാണ് ഈ സംരംഭംകൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ 10,000 ലിറ്റർ കുപ്പിപ്പാൽ നിത്യേന വിൽക്കാനാണ് മിൽമ ഇതുവഴി ലക്ഷ്യമിടുന്നത്. ഉയർന്ന ഗുണമേന്മയുള്ള പുനരുപയോഗിക്കാവുന്ന ഒരു ലിറ്ററിൻറെ പ്ലാസ്റ്റിക് കുപ്പിയിലാണ് പാൽ എത്തിക്കുന്നത്. കുപ്പി തുറന്ന് ഉപയോഗിച്ച ശേഷം അവശേഷിക്കുന്നത് മൂന്ന് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുന്ന തരത്തിലാണ് ഇവ വിപണിയിൽ എത്തിക്കുന്നത്.

പ്ലാസ്റ്റിക് പാക്കേജിംഗിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി പാൽ വിതരണത്തിനായി വെൻഡിംഗ് മെഷീനുകൾ ഉപയോഗിക്കുന്നതും മിൽമ പരിശോധിക്കുന്നുണ്ട്. ഈ സംരംഭത്തിന് ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. കൂടാതെ വൃത്തിയാക്കലിനും പുനരുപയോഗത്തിനുമായി ഒഴിഞ്ഞ കുപ്പികൾ തിരികെ നൽകാൻ ഉപഭോക്താക്കളെ മിൽമ പ്രോത്സാഹിപ്പിക്കുന്നു. 56 രൂപയ്ക്കാണ് ഒരു ലിറ്റർ കവർപാൽ വിൽക്കുന്നത്. കുപ്പിപ്പാലിന് 60 രൂപയ്ക്ക് മുകളിലാകും വിലയെന്നാണ് സൂചന. മികച്ച പ്രതികരണമുണ്ടായാൽ കൂടുതൽ പാൽ വിൽപ്പനയ്ക്കെത്തിക്കും.

‘മിൽമ’ യുടെ അപരൻ ‘മിൽന’

തിരുവനന്തപുരം: ‘മിൽമ’ യുടെ അപരൻ ‘മിൽന’. മിൽമയുടെ പേരും ഡിസൈനും അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ വിധിച്ച് കോടതി. മിൽന എന്ന കമ്പനിക്കെതിരെയാണ് നടപടി.തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്‌സ്യൽ കോടതിയാണ് പിഴ ചുമത്തിയത്. മിൽമയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള ലോഗോയും പാക്കറ്റും ഉപയോഗിച്ചാണ് പാൽ വിപണിയിൽ എത്തിച്ചത്.

സംഭവത്തിന് പിന്നാലെ മിൽമ പരാതി നൽകുകയായിരുന്നു. മിൽമയ്ക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും സ്ഥാപനത്തെ കോടതി വിലക്കിയിട്ടുണ്ട്.ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും ഉൾപ്പടെയാണ് കമ്പനിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവർത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടിയുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെഎസ് മണി അറിയിച്ചു.

മിൽമക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്നും മിൽമ ചെയർമാൻ കെ എസ് മണി പ്രതികരിച്ചു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ചെയർമാൻ ജനങ്ങളോട് അഭ്യർഥിച്ചു.മ​ല​ബാ​ർ മേ​ഖ​ല യൂണിയനിൽ 75,000വും ​തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം മേ​ഖ​ല യൂ​നി​യ​നു​ക​ളി​ൽ യ​ഥാ​ക്ര​മം 2.5ഉം, 1.5​ഉം ല​ക്ഷം ലി​റ്റ​റി​ൻറെ​യും കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്ന് പ്ര​തി​ദി​നം നാ​ല് ല​ക്ഷം ലി​റ്റ​ർ പാ​ൽ മി​ൽ​മ ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 17 ല​ക്ഷം ലി​റ്റ​ർ പാ​ൽ പ്ര​തി​ദി​നം ആ​വ​ശ്യ​മു​ണ്ട്. എ​ന്നാ​ൽ, മൂ​ന്ന് യൂണി​യ​നു​ക​ളി​ലു​മാ​യി 13 ല​ക്ഷം ലി​റ്റ​ർ പാ​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​കു​ന്ന​ത്. കൂ​ടു​ത​ൽ പാ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പാ​ല​ക്കാ​ട്ടും ഗ​ണ്യ​മാ​യ കു​റ​വ് രേഖപ്പെടുത്തി. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ലി​റ്റ​ർ പാ​ൽ പ്ര​തി​ദി​നം ല​ഭി​ച്ച പാ​ല​ക്കാ​ട്ട് ഇ​പ്പോ​ൾ 2,02,000 ലി​റ്റ​റാ​ണ് ല​ഭി​ക്കു​ന്ന​ത്.

English Summary:

Milma has introduced milk in reusable plastic bottles for the first time, alongside its regular milk packets. This initiative comes in response to growing environmental awareness and the increasing demand for eco-friendly packaging solutions.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

മഴമുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട്...

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Related Articles

Popular Categories

spot_imgspot_img