നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല
കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ മരണത്തിൽ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി. ആദ്യം അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല.(Mihir ahammed’s death case; police charged crime of abetment of suicide)
അതേസമയം, മിഹിറിൻ്റെ മരണത്തിൽ മാതാപിതാക്കളുടെയും സ്കൂൾ മാനേജ്‌മെന്റിലെ രണ്ടുപേരുടെയും രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി സ്കൂളിന് ഉണ്ടോ എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടില്ലെന്നും കൃത്യമായ എൻഒസി രേഖ സ്കൂൾ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തും. രേഖകൾ ഇല്ലെങ്കിൽ അതും ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കും. പോക്സോ ചുമത്താനുള്ള സാധ്യത പരിശോധിക്കും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത അന്വേഷണം ഉറപ്പ് വരുത്തുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.