web analytics

മെസി കേരളത്തിലെത്തും

മാർച്ചിൽ അർജന്റീന ടീം വരുമെന്ന് കായികമന്ത്രി

മെസി കേരളത്തിലെത്തും

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയും സംഘവും കേരളത്തിലെത്തും എന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കി. അടുത്ത മാർച്ചിൽ അർജന്റീന ടീം കേരളത്തിലെത്തുമെന്നുറപ്പാണെന്ന് മന്ത്രി പറഞ്ഞു.

രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് ഇമെയിൽ ലഭിച്ചെന്നും അതിൽ മാർച്ച് സന്ദർശനം സംബന്ധിച്ച് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിന് അനുമതി നൽകി മറുപടിയും നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നവംബർ മാസത്തിൽ കളി നടക്കാതിരുന്നതിന് സ്റ്റേഡിയത്തിലെ ചില അസൗകര്യങ്ങളാണ് കാരണമെന്ന് മന്ത്രി വിശദീകരിച്ചു. അറ്റകുറ്റപ്പണികൾ 15 ദിവസത്തിനകം പൂർത്തിയാക്കുമെന്നും അതിന് ശേഷം ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സ്പോൺസറുടെ ഭാഗത്ത് വീഴ്ചയില്ലെന്നും, എല്ലാവരും ചേർന്നാണ് മത്സരം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒക്ടോബറിലോ നവംബറിലോ മത്സരം നടക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും അർജന്റീന നവംബർ 14ന് അംഗോളയിൽ സൗഹൃദ മത്സരം കളിക്കുമെന്ന് പിന്നീട് പ്രഖ്യാപിച്ചു.

അംഗോളയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലുവാണ്ടയിലാണ് മത്സരം. അതിനാൽ കേരള സന്ദർശനം റദ്ദാക്കേണ്ടി വന്നു.

സ്പാനിഷ് മാധ്യമമായ ലാ നാസിയോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കേരളത്തിന് അർജന്റീനയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെന്നും, ആവർത്തിച്ച ലംഘനങ്ങൾ കാരണം കരാർ തകർന്നുവെന്നും എ.എഫ്.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, പുതിയ തീയതി കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. മാർച്ചിൽ മത്സരം പുനഃക്രമീകരിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അർജന്റീന പ്രതിനിധി ഹെക്ടർ ഡാനിയൽ കാബ്രേര കഴിഞ്ഞ മാസം കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. മത്സരം ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് കായികമന്ത്രി അന്ന് ഉറപ്പുനൽകിയിരുന്നു.

നേരത്തേ ഒക്ടോബറിൽ മെസിയും സംഘവും എത്തും എന്നായിരുന്നു മന്ത്രിയും സ്‌പോൺസറായി റിപ്പോർട്ടർ ടിവിയും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് നവംബറിൽ വരുമെന്നയി.

എന്നാൽ കേരളത്തിൽ എത്തുമെന്ന് അറിയിച്ച ദിവസങ്ങളിൽ ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ സൗഹൃദ ഫുട്ബോൾ മത്സരം കളിക്കുമെന്ന് അർജന്റീന പ്രഖ്യാപിച്ചു.

നവംബർ 14-ന് ലുവാണ്ടയിലെ സ്റ്റേഡിയത്തിലാണ് മത്സരം. അംഗോളയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. അടുത്ത വിൻഡോ ആയ മാർച്ചിൽ വരുമെന്നാണ് ഇപ്പോൾ മന്ത്രി അവകാശപ്പെടുന്നത്.

English Summary:

Kerala Sports Minister V. Abdurahman confirmed that Lionel Messi and the Argentina football team will visit Kerala in March next year. The minister said he received an email from the Argentine Football Association confirming their visit and that an official announcement will follow soon. The November match was postponed due to stadium issues, with renovation expected to finish in 15 days. Earlier, Argentina had reportedly canceled their Kerala visit after scheduling a friendly match in Angola on November 14. Spanish daily La Nación reported that the deal with Kerala failed due to unmet requirements, though talks are underway to reschedule the match for March.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

Other news

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ...

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്; ഭീതിയിൽ നാട്ടുകാർ

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയൽ...

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും വഴിയോരത്ത് ലോട്ടറി കച്ചവടക്കാരൻ!

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും...

‘വയറ്റിൽ കുടുങ്ങിയത് കത്രികയല്ല: കുടുങ്ങിയാലും പ്രശ്നമില്ലെ’ന്ന് ഡോക്ടർ: അനാദരവെന്നു ആരോഗ്യമന്ത്രി

വയറ്റിൽ കുടുങ്ങിയത് കത്രികയല്ല: ഡോക്ടർ ആലപ്പുഴ ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജ്...

വിദേശപഠനം സ്വപ്നമാണോ? ഇനി ഏജന്റുമാരെ പേടിക്കണ്ട; ചതിക്കുഴികളിൽ വീഴാതെ സുരക്ഷിതമായി നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാം

വിദേശപഠനം സ്വപ്നമാണോ? ഇനി ഏജന്റുമാരെ പേടിക്കണ്ട; ചതിക്കുഴികളിൽ വീഴാതെ സുരക്ഷിതമായി നിങ്ങളുടെ...

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ

വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ കൊച്ചി: വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച...

Related Articles

Popular Categories

spot_imgspot_img