ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം ഉണ്ടാക്കിയതില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഭവത്തിന്റെ വിശദാംശങ്ങള്‍ ജില്ലാ കമ്മിറ്റിയോട് ചോദിക്കണമെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാനൂരിലെ രക്തസാക്ഷി മണ്ഡപം ബുധനാഴ്ചയാണ് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നത്.
വിഷയം പർവതീകരിച്ച് വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് സി പി എം പാനൂർ തെക്കുംമുറിയില്‍ രക്‌തസാക്ഷി മണ്ഡപം നിർമ്മിച്ചത്. 2015 ജൂണ്‍ ആറിനായിരുന്നു സ്‌ഫോടനം ഉണ്ടായത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ വച്ചായിരുന്നു ബോംബ് നിർമ്മാണം. സ്‌ഫോടനത്തില്‍ ഷൈജുവും സുബീഷും കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Read More: കേരളത്തിന്റെ തലവര മാറ്റാൻ രണ്ട് എക്സ്പ്രസ് ഹൈവേകൾ; വരുന്നത് ഇവിടെ