web analytics

മെഗലഡോണുകൾ എങ്ങനെ ഇല്ലാതായി

ഗർഭപാത്രത്തിനുള്ളിൽ തന്നെ സഹോദരങ്ങളെ തിന്നുന്ന കാനിബലിസം; ജനിക്കുമ്പോൾ തന്നെ 6.5 അടി നീളം;

മെഗലഡോണുകൾ എങ്ങനെ ഇല്ലാതായി

ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭീമൻ സ്രാവായ മെഗലഡോൺ സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ശാസ്ത്രലോകം.

2018-ൽ പുറത്തിറങ്ങിയ The Meg, Megashark തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ഭീതി നിറച്ച ഈ പുരാതന സ്രാവ്, ഇന്നത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകളുടെ പൂർവികനെന്നാണു കരുതപ്പെടുന്നത്.

ഷിക്കാഗോയിലെ ഡി പോൾ സർവകലാശാലയിലെ ഡോ. കെൻഷു ഷിമഡയുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.

ഏകദേശം 36 ലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രങ്ങളെ ഭരിച്ചിരുന്ന മെഗലഡോണുകൾക്ക് 50 അടി വരെ നീളവും ഇന്നത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ മൂന്നിരട്ടി വലിപ്പവും ഉണ്ടായിരുന്നുവെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്.

അതിലും അതിശയകരമായ കണ്ടെത്തൽ മെഗലഡോൺ കുഞ്ഞുങ്ങളെ കുറിച്ചാണ്. ഇവ ജനിക്കുമ്പോൾ തന്നെ 6.5 അടി നീളമുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.

അതിനേക്കാൾ ഭീതിജനകമായത്, ഗർഭപാത്രത്തിനുള്ളിൽ തന്നെ സഹോദരങ്ങളെ തിന്നുന്ന കാനിബലിസം ഇവയിൽ ഉണ്ടായിരുന്നതായി ഗവേഷകർ കണ്ടെത്തിയതാണ്. വയറ്റിനുള്ളിലെ ഈ പോരാട്ടത്തിൽ വിജയിച്ച ഏറ്റവും ശക്തരായവരാണ് പുറത്തേക്ക് വന്നിരുന്നത്.

വളരെ വലുപ്പമുള്ള ശരീരവും 3 മീറ്റർ വ്യാസമുള്ള വായും 276 മൂർച്ചയുള്ള പല്ലുകളും ഉള്ളതിനാൽ ഒറ്റ കടിയടിയിൽ തന്നെ ഇരയെ കൊല്ലാൻ ഇവയ്ക്ക് സാധിച്ചിരുന്നു.

ചെറു തിമിംഗലങ്ങൾ മുതൽ മറ്റ് സ്രാവുകൾ വരെ ഇവയുടെ ഭക്ഷണമായിരുന്നു. ഇവയ്ക്ക് 88 മുതൽ 100 വർഷം വരെ ആയുസുണ്ടായിരുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

മെഗലഡോണുകളുടെ അസ്ഥികൂടം എല്ലുകൾക്ക് പകരം കാർട്ടിലേജ് കൊണ്ടായതിനാൽ, കാലക്രമേണ അവ നശിച്ചുപോയി.

അതുകൊണ്ടുതന്നെ പ്രധാന തെളിവായി ലഭിച്ചത് പല്ലുകളാണ്. ബെൽജിയത്തിനടുത്ത് നിന്ന് ലഭിച്ച അപൂർവ അസ്ഥിഭാഗങ്ങളും പല്ലുകളുമാണ് പുതിയ ഗവേഷണത്തിന്റെ അടിത്തറ.

മെഗലഡോണുകൾ എങ്ങനെ ഇല്ലാതായി?

ശാസ്ത്രലോകത്തിന്റെ നിഗമനപ്രകാരം, ആഗോള താപനമല്ല, മറിച്ച് ആഗോള ശീതീകരണമാണ് ഇവയുടെ വംശനാശത്തിന് കാരണമായത്.

കടലിലെ താപനില വൻതോതിൽ കുറഞ്ഞതോടെ കടൽജൈവവൈവിധ്യം തകർന്നു, ഇരകൾ കുറഞ്ഞതോടെ മെഗലഡോണുകളും പട്ടിണിയാൽ ഇല്ലാതായി.

ഇന്നും സമുദ്രത്തിന്റെ ആഴങ്ങളിൽ ഇവ ജീവനോടെ ഉണ്ടോയെന്ന നിലയിൽ ചില സിദ്ധാന്തങ്ങൾ ഉയരുന്നുണ്ടെങ്കിലും, അതിന് ശാസ്ത്രീയ തെളിവില്ലെന്നും അതൊരു ഗൂഢനിഗമനമായി മാത്രമേ കാണാനാകൂവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

English Summary

Scientists have revealed groundbreaking findings about the prehistoric giant shark Megalodon, believed to have ruled oceans 3.6 million years ago. According to a study led by Dr. Kenshu Shimada of DePaul University, Megalodons grew up to 50 feet, nearly three times larger than modern great white sharks. Their newborns were about 6.5 feet long, and evidence suggests they practiced intrauterine cannibalism, where embryos consumed siblings in the womb.

With a 3-meter-wide jaw and 276 teeth, Megalodons preyed on whales, seals, and other sharks. They lived up to 88–100 years. Due to their cartilage-based skeletons, fossil evidence is limited, and teeth remain the primary source of study. Scientists believe they went extinct due to global cooling, which reduced oceanic life and caused starvation. Claims about their existence today remain a mystery theory without scientific proof.

megalodon-new-discovery-prehistoric-giant-shark-science

Megalodon, Shark, Prehistoric, ScientificDiscovery, OceanPredator, MarineResearch, GiantShark, ExtinctAnimals, DeepOcean, ViralScience

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; ദാരുണസംഭവം മലപ്പുറത്ത്

സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു മലപ്പുറം ജില്ലയിലെ...

തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശം നവംബർ 14 മുതൽ; കുറഞ്ഞ പ്രായം 21, നിക്ഷേപം ₹2000 മുതൽ ₹5000 വരെ

തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശം നവംബർ 14 മുതൽ; കുറഞ്ഞ പ്രായം 21,...

ഘടകകക്ഷിയാക്കില്ല യുഡിഎഫില്‍ സഹകരിപ്പിക്കും

ഘടകകക്ഷിയാക്കില്ല യുഡിഎഫില്‍ സഹകരിപ്പിക്കും യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് നീക്കം ശക്തമാക്കിയ പി.വി. അന്‍വറിനെ...

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ കോഴിക്കോട്: യുഡിഎഫ്...

പഴയ ആ അംബാനി ബുദ്ധി പൊടി തട്ടിയെടുത്ത് ആഗോള AI കമ്പനികൾ

പഴയ ആ അംബാനി ബുദ്ധി പൊടി തട്ടിയെടുത്ത് ആഗോള AI കമ്പനികൾ 500...

ഭൂട്ടാൻ വാഹനക്കടത്ത്: ആദായ നികുതി രേഖകൾ ഹാജരാക്കണമെന്ന് ഉടമകളോട് ഇ.ഡി

ഭൂട്ടാൻ വാഹനക്കടത്ത്: ആദായ നികുതി രേഖകൾ ഹാജരാക്കണമെന്ന് ഉടമകളോട് ഇ.ഡി കൊച്ചി: ഭൂട്ടാൻ...

Related Articles

Popular Categories

spot_imgspot_img