പാലക്കാട്: ഡെന്റൽ ക്ലിനിക്കിൽ ചികിത്സക്കിടെ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലാണ് സംഭവം. ഗായത്രി സൂരജ് എന്ന 21കാരിയ്ക്കാണ് പരിക്കേറ്റത്.
പല്ലിന്റെ തുടർ ചികിത്സയുടെ ഭാഗമായി ഗം എടുക്കാൻ എത്തിയതായിരുന്നു യുവതി. ഇതിനിടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറുകയായിരുന്നു. മുറിവ് വലുതായതോടെ ഗായത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മുറിവ് വലുതായെന്ന് അറിയിച്ചിട്ടും ചെറിയ മുറിവാണെന്ന് പറഞ്ഞ് ക്ലിനിക്കില്‍ നിന്ന് വിടുകയായിരുന്നുവെന്നും യുവതി പറയുന്നു. സീനിയര്‍ ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും നോക്കാന്‍ തയാറായില്ലെന്നും യുവതി ആരോപിച്ചു.
നാക്കിലെ മുറിവ് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 2022 മുതൽ മൂന്ന് വർഷമായി ഈ ക്ലിനിക്കിൽ ചികിത്സ തേടിവരുവായിരുന്നു യുവതി.