web analytics

രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസമുണ്ടാക്കി വാൻ ഡ്രൈവർ; നടുറോഡിൽ തർക്കം; സ്വകാര്യ വാനും ആംബുലൻസും പിടിച്ചെടുത്ത് എംവിഡി

ആലപ്പുഴ: നടുറോഡിൽ തർക്കത്തിൽ ഏർപ്പെട്ട സ്വകാര്യ വാനും ആംബുലൻസും മാവേലിക്കര മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം താമരക്കുളം വയ്യാങ്കരയിൽ ആയിരുന്നു സംഭവം.The Mavelikkara Motor Vehicle Department seized a private van and an ambulance that were involved in an argument in the middle of the road

രോഗിയുമായി പോയ ആംബുലൻസിനെ അപകടകരമാംവിധം മറികടന്ന വാനും അതിനുശേഷം വാൻ തടഞ്ഞുനിർത്തി നടുറോഡിൽ സംഘർഷം ഉണ്ടാക്കിയ ആംബുലൻസുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.

സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വിഷയം മാവേലിക്കര ജോയിൻറ് ആർടിഒ എംജി മനോജിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. അടിയന്തരഘട്ടത്തിൽ രോഗിക്ക് വൈദ്യസഹായം എത്തിക്കുക എന്ന പ്രാഥമിക കർത്തവ്യത്തിൽ നിന്ന് നിന്ന് വ്യതിചലിച്ചാണ് ആംബുലൻസ് ഡ്രൈവർ പെരുമാറിയതെന്ന് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തി.

രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസമുണ്ടാക്കിയതിനാണ് വാൻ ഡ്രൈവർക്കെതിരെ നടപടി എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവാഹനങ്ങളും പിടിച്ചെടുക്കുവാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. പിടിച്ചെടുത്ത ഇരുവാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെയാണ് നൂറനാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

റോഡ് യാത്രക്കാർക്ക് ഭീതി സൃഷ്ടിക്കുന്ന വിധത്തിൽ ആയിരുന്നു ഇരുകൂട്ടരുടെയും റോഡിലുള്ള അഭ്യാസം. ഡ്രൈവർമാർക്ക് എതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും പൊതുനിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികളും വീഡിയോ ദൃശ്യങ്ങളും ആണ് പ്രദേശവാസികളിൽ നിന്ന് മാവേലിക്കര ജോയിന്റ് ആർടി ഓഫീസിൽ ലഭിച്ചത്.

എഎംവിഐമാരായ ഹരികുമാർ, സജു പി ചന്ദ്രൻ, പ്രസന്നകുമാർ എന്നിവർ ചേർന്നാണ് വാഹനം പിടിച്ചെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

റെക്കോർഡ് ചരിത്രമെഴുതി നരേന്ദ്ര മോദി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ജനകീയ നേതാവ്

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

കലയും ടെക്നോളജിയും ഒരുമിച്ച്;‘കലപില’ സമ്മർ ക്യാമ്പ്

കലയും ടെക്നോളജിയും ഒരുമിച്ച്;‘കലപില’ സമ്മർ ക്യാമ്പ് കോവളം: Kerala Arts and Crafts Village...

റഷ്യൻ എണ്ണയുമായി ആദ്യ കപ്പൽ ഇന്ത്യയിൽ, ഊർജ്ജ ആശങ്കയ്ക്ക് ആശ്വാസം

റഷ്യൻ എണ്ണയുമായി ആദ്യ കപ്പൽ ഇന്ത്യയിൽ, ഊർജ്ജ ആശങ്കയ്ക്ക് ആശ്വാസം New Delhi:...

ശബരിമലയിൽ യുവതികൾ വേണ്ട: ‘ദേവപ്രശ്ന’ വിധി കോടതിയെ അറിയിച്ച് തന്ത്രി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നിർണ്ണായക നീക്കവുമായി തന്ത്രി കണ്ഠരര്...

ഇസ്രയേലിലെ ‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം; 47 പേർക്ക് പരിക്ക്

‘ഇസ്രയേലിലെ ‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം; 47 പേർക്ക് പരിക്ക് ന്യൂഡൽഹി: ഡിമോണ...

Related Articles

Popular Categories

spot_imgspot_img