web analytics

അതീവസുരക്ഷയുള്ള
പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം: രണ്ട് കോടി വിലമതിക്കുന്ന ആനക്കൊമ്പുകൾ നഷ്ടപ്പെട്ടു

അതീവസുരക്ഷയുള്ള
പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം


അതീവസുരക്ഷയുള്ള തിരുവനന്തപുരം
പാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം. രണ്ട് കോടി വിലമതിക്കുന്ന ആനക്കൊമ്പുകൾ നഷ്ടപ്പെട്ടു.

പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ആനക്കൊമ്പുകളാണ് മോഷണം പോയത്.

അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം മൂല്യമുള്ള ഈ ആനക്കൊമ്പുകൾ 1929-ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് ഔദ്യോഗികമായി കൈമാറിയവയാണ്.

സാധാരണയായി മാനിന്റെ കൊമ്പുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ക്യാമ്പിലെ അതീവ സുരക്ഷയുള്ള സ്ട്രോങ്ങ് റൂമിലാണ് സൂക്ഷിക്കാറുള്ളതെങ്കിലും ഓഫീസേഴ്സ് ക്ലബിൽ പ്രദർശിപ്പിച്ചിരുന്നവയാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്.


കഴിഞ്ഞ ബുധനാഴ്ച രാത്രി ക്യാമ്പിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ളവർ ക്യാമ്പിൽ പ്രവേശിച്ചിരുന്നു.

ആഹാരം വിതരണം ചെയ്യുന്നതിനും ലൈറ്റ് സെറ്റിംഗുകൾക്കുമായി എത്തിയ പതിനെട്ടോളം കരാർ തൊഴിലാളികൾ ഈ സമയം ക്യാമ്പിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പരിപാടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ കാണാനില്ലെന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തിൽ പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിജിപിക്ക് നേരിട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സൈനിക ക്യാമ്പിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

അതീവ സുരക്ഷാ മേഖലയിൽ നടന്ന മോഷണമായതിനാൽ മിലിട്ടറി ഇന്റലിജൻസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

നിലവിൽ ക്യാമ്പിൽ എത്തിയ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

എങ്കിലും പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല.





spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്!

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്! തിരുവനന്തപുരം: ഒരു കാലത്ത് മലയാള...

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികൾ ഉയരത്തിൽ

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികൾ ഉയരത്തിൽ ദുബായ്: ഇന്ത്യൻ രൂപയുടെ...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ഡിഎംകെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; സ്റ്റാലിനും ഉദയനിധിയും മത്സരരംഗത്ത്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അക്ഷരാർത്ഥത്തിൽ ചടുലമായ നീക്കങ്ങളുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ....

‘വേടനെ അറിയില്ലെന്ന് പറഞ്ഞത് സത്യസന്ധം’; വിവാദത്തിൽ പ്രതികരിച്ച് എം.ജി ശ്രീകുമാർ

‘വേടനെ അറിയില്ലെന്ന് പറഞ്ഞത് സത്യസന്ധം’; വിവാദത്തിൽ പ്രതികരിച്ച് എം.ജി ശ്രീകുമാർ റാപ്പർ വേടനെ...

“മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം”

"മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ്...

Related Articles

Popular Categories

spot_imgspot_img