സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിർണ്ണായക ഇടപെടൽ. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസിലിംഗ് സംവിധാനം നിർബന്ധമാക്കണമെന്നും, കുട്ടികളുടെ മനഃശാസ്ത്രത്തിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. താമരശ്ശേരി എം.ജെ.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ സഹപാഠികളുമായുള്ള സംഘർഷത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കമ്മീഷന്റെ ഈ സുപ്രധാന വിധി. അക്കാദമിക് മികവിനൊപ്പം മാനസികാരോഗ്യവും; സ്കൂളുകൾ കുട്ടികളുടെ സുരക്ഷിത ഇടങ്ങളായി മാറണം സ്കൂളുകൾ … Continue reading സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്