ഇടുക്കി വണ്ടിപ്പെരിയാറിലെ നെല്ലിമല എസ്റ്റേറ്റിൽ നിന്നും വൻ തോതിൽ ചന്ദനം മോഷ്ടിച്ചുകടത്തിയ പ്രതികളെ കുമളി വനം വകുപ്പ് അറസ്റ്റ് ചെയ്തു. പശുമല സ്വദേശികളായ ജോമോൻ,മണികണ്ഠൻ എന്നീ പ്രതികളാണ് അറസ്റ്റിലായത്. Massive sandalwood robbery in Idukki; The forest department arrested the accused
രണ്ടുമാസത്തിനിടെ 20 ൽ അധികം ചന്ദന മരങ്ങളാണ് പ്രതികൾ മോഷ്ടിച്ചു കടത്തിയത്. തുടർന്ന് വനം വകുപ്പ് ഡോഗ്‌സ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മോഷണം പോയ ചന്ദനമരം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്റ്റേറ്റിന്റെ തന്നെ അഞ്ചാം നമ്പർ ഫീൽഡിൽ നിന്നുമാണ് ചന്ദന മരങ്ങൾ കണ്ടെത്തിയത്. ഇവർ തേയലക്കാട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികളും കണ്ടെത്തി. എസ്റ്റേറ്റിൽ കാടു വളർന്നു നിന്ന ഭാഗങ്ങളിലെ ചന്ദന മരങ്ങളാണ് പ്രതികൾ വെട്ടിക്കടത്തിയത്.
കാടു വളർന്നു നിന്ന പ്രദേശമായതിനാൽ മരങ്ങൾ മോഷണം പോയത് തുടക്കത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അടുത്തിടെയിറങ്ങിയ അല്ലു അർജുൻ സിനിമയായ പുഷ്പ സിനിമ മോഡലിലാണ് പ്രതികൾ എസ്റ്റേറ്റിലെ ഒരു പ്രദേശം മുഴുവൻ നിന്ന ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്.