മുഖ്യമന്ത്രിയുടെ മകൾ ടി വീണ പ്രതിയായ മാസപ്പടി കേസിൽ ഇഡി നടപടികൾ തുടങ്ങി. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ ഇഡി കോടതിയിൽ അപേക്ഷ നൽകി.
കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇഡിയുടെ അഭിഭാഷകനാണ് കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷ സമർപ്പിച്ചത്.
വീണയുടെ കമ്പനിയായ എക്‌സാലോജികും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച കുറ്റപത്രത്തിനായാണ് ഇഡിയുടെ നീക്കം.
കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷം കള്ളപ്പണ ഇടപാടിന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ ഉണ്ടെങ്കിൽ അതിവേഗത്തിൽ കേസെടുക്കാനാണ് തീരുമാനം.
ഇതിന് നേരത്തെ തന്നെ ഇഡി ഡയറക്ടർ അനുമതി നൽകിയിരുന്നു. എസ്എഫ്‌ഐഒ നൽകിയ കുറ്റപത്രത്തിൽ വിചരണ അടക്കമുള്ള നടപടികൾ നടക്കാനിരിക്കേയാണ് ഒരു കേന്ദ്ര ഏജൻസി കൂടി രംഗപ്രവേശനം ചെയ്യുന്നത്.
ഇഡി കേസെടുക്കുയാണെങ്കിൽ ഏത് നിമിഷവും വീണയെ തേടി അന്വേഷണസംഘം എത്താം. അല്ലെങ്കിൽ നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്യാം.
നരത്തെ എസ്എഫഐഒ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു. ഇഡി കൂടി എത്തിയാൽ അത് മുഖ്യമന്ത്രിക്കും വലിയൊരു കുരുക്കാണ്.









