ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിനു നാടകീയ ജയം.145 റൺസ് പിന്തുടർന്ന ലക്നവ് അവസാന ഓവറിലെ രണ്ടാം പന്തിൽ വിജയത്തിലെത്തി. 62 റൺസ് നേടിയ മർക്കസ് സ്ടോയിനിസ്സാണ് ലക്നവിനെ രക്ഷപ്പെടുത്തിയത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 144-7, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 19.2 ഓവറില്‍ 145-4.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്കോറര്‍. മുംബൈ ഇന്ത്യൻസിന്റെ റൺസ് പിന്തുടരാനിറങ്ങിയ അർഷിൻ കുൽക്കർണി നേരിട്ട ആദ്യ പന്തിൽ തന്നെ നുവാൻ തുഷാരയ്ക് വിക്കറ്റ് നൽകി മടങ്ങി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കെഎൽ രാഹുലും മാർക്കസ് സ്റ്റോയിനിസും ചേർന്ന് പവർപ്ലേയിൽ അടിച്ചു തകർത്തു. 52 റൺസ് ഈ സഖ്യം നേടിയതോടെ മുംബൈ ഇന്ത്യൻസിന്റെ വിധി വ്യക്തമായതാണ്.
22 പന്തിൽ 28 റൺസ് നേടിയ രാഹുലിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയതോടെ മൂന്നാം വിക്കറ്റിൽ ദീപക് ഹൂഡയും സ്റ്റോയിനിസും ഒത്തുചേർന്നു. 39 പന്തിൽ ഫിഫ്റ്റി നേടിയ സ്റ്റോയിനിസ് അടിച്ചു തകർത്തു. സ്റ്റോയിനിസുമൊത്തുള്ള 40 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ 18 പന്തിൽ 18 റൺസ് നേടി ഹൂഡ മടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും മുഹമ്മദ് നബി എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ലക്നൗ വിജയ റൺ കുറിച്ചു. ജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. തോൽവിയോടെ മുബൈയുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾ മങ്ങി.