web analytics

കൗണ്ടറിൽ പണം അടച്ച് ശീട്ടെടുക്കണ്ടാ, വിലപിടിപ്പുള്ള വഴിപാടുകൾ വേണ്ട; ഒരുപിടി കല്ലുപ്പ് നിവേദിച്ച് മനസ്സുരുകി പ്രാർത്ഥിച്ചാൽ അനുഗ്രഹിക്കുന്ന ദേവൻ

കൗണ്ടറിൽ പണം അടച്ച് ശീട്ടെടുക്കണ്ടാ, വിലപിടിപ്പുള്ള വഴിപാടുകൾ വേണ്ട; ഒരുപിടി കല്ലുപ്പ് നിവേദിച്ച് മനസ്സുരുകി പ്രാർത്ഥിച്ചാൽ അനുഗ്രഹിക്കുന്ന ദേവൻ

കൊച്ചി: കൗണ്ടറിൽ പണം അടച്ച് ശീട്ടെടുക്കുകയോ വിലപിടിപ്പുള്ള വഴിപാടുകൾ സമർപ്പിക്കുകയോ വേണ്ട. ഒരുപിടി കല്ലുപ്പ് നിവേദിച്ച് പ്രാർത്ഥിച്ചാൽ മനസ്സുരുകി അനുഗ്രഹിക്കുന്ന ദേവനാണ് വടക്കൻ പറവൂരിലെ മന്നം ശ്രീ സുബ്രഹ്മണ്യ സ്വാമി! 

ക്ഷേത്രത്തിലെ പ്രധാന വഴിപാടും അത്ഭുതവിശ്വാസത്തിന്റെ കേന്ദ്രവും കല്ലുപ്പാണ്.

അരിമ്പാറ, ശമിക്കാത്ത വടുക്കൾ, വിവിധ ത്വക്ക് രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർ കല്ലുപ്പ് നിവേദിച്ച് പ്രാർത്ഥിച്ചാൽ രോഗശാന്തി ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

 കല്ലുപ്പ് പ്രധാന നിവേദ്യമായുള്ള കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും മന്നം ക്ഷേത്രത്തിനുണ്ട്.

തൈപ്പൂയവും മഹാസ്കന്ദ ഷഷ്ഠിയും ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങളാണ്. 

ഉത്സവകാലത്ത് ക്ഷേത്രമണ്ഡപം ലോഡ് കണക്കിന് ഉപ്പുകൊണ്ട് നിറയുന്ന കാഴ്ചയാണ് കാണാനാകുന്നത്. നാരദമഹർഷി മഹാദേവന് സമ്മാനിച്ച പഴം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പാർവതീ–പരമേശ്വരന്മാരോട് കലഹിച്ച് കൈലാസം വിട്ട ബാലമുരുകൻ മന്നം ദേശത്ത് കുടിയേറിയതായാണ് ക്ഷേത്ര ഐതിഹ്യം.

മന്നത്തിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയായി ഒറ്റ ശ്രീകോവിലിൽ അനഭിമുഖമായി ശിവനെയും പാർവതിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പെരുവാരം മഹാദേവ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

 മന്നം ക്ഷേത്രത്തിൽ മകരമാസത്തിലെ തൈപ്പൂയവും, പെരുവാരം ക്ഷേത്രത്തിൽ മേടമാസത്തിലെ തിരുവാതിരയുമാണ് പ്രധാന ഉത്സവങ്ങൾ.

പെരുവാരം മഹാദേവ ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവദിവസമായ വലിയവിളക്കിനാണ് പ്രത്യേക ചടങ്ങുകൾ നടക്കുന്നത്. വാദ്യമേളങ്ങൾ, തെയ്യം, കാവടി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ബാലമുരുകൻ പിതാവായ മഹാദേവനെ ദർശിക്കാൻ ആഘോഷപൂർവം എത്തും.

 അന്ന് ആ വർഷം പെരുവാരം ക്ഷേത്രത്തിൽ നടന്ന എല്ലാ ഉത്സവചടങ്ങുകളും ഒരിക്കൽ കൂടി ആവർത്തിക്കപ്പെടും.

പിറ്റേന്ന് മഹാദേവൻ മകന്റെ അടുത്തേക്ക് എഴുന്നള്ളി, സുബ്രഹ്മണ്യനൊപ്പം മന്നം ക്ഷേത്രക്കുളത്തിൽ ആറാടി മടങ്ങുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. 

തുടർന്ന് അടുത്ത ഉത്സവകാലംവരെ അച്ഛനും മകനും തമ്മിൽ അകൽച്ചയിലായിരിക്കുമെന്നാണ് വിശ്വാസം.

ഉപ്പ് വഴിപാടിന് ഭക്തർക്ക് പണമൊന്നും നൽകേണ്ടതില്ല. 

രാവിലെ 5 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയും ക്ഷേത്രത്തിലെത്തി വഴിപാട് നടത്താം. 

ശ്രീകോവിലിന് മുന്നിലുള്ള മണ്ഡപത്തിലാണ് ഉപ്പ് സമർപ്പിക്കേണ്ടത്. ദൂരദേശങ്ങളിൽ നിന്നുപോലും ദിവസേന നിരവധി ഭക്തർ ഉപ്പുനിവേദിക്കാനെത്തുന്നുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

English Summary

At Mannam Sree Subrahmanya Swamy Temple in North Paravur, devotees need not offer money or expensive items. A handful of rock salt is the main offering, believed to cure skin diseases and chronic wounds. This is the only temple in Kerala where rock salt is the primary offering. Thaipooyam and Skanda Shashti are major festivals, closely linked with rituals involving the nearby Peruvaaram Mahadeva Temple.

mannam-subrahmanya-swamy-temple-rock-salt-offering

Mannam Temple, Subrahmanya Swamy, Rock salt offering, Kerala temples, Thaipooyam, Skanda Shashti, Peruvaaram Mahadeva Temple, Temple traditions, Devotional news

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത് തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള...

എലിശല്യം തീർക്കാൻ പൂച്ച പോരേ എന്ന് ജസ്റ്റിസ്! നായ്ക്കൾക്ക് കൗൺസിലിംഗ് വേണോ എന്നും പരിഹാസം; തെരുവുനായ കേസിൽ സുപ്രീംകോടതി ആഞ്ഞടിക്കുന്നു

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രാജ്യം വിറയ്ക്കുമ്പോഴും നായ്ക്കളെ ന്യായീകരിക്കുന്ന മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ...

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു: നാല് പഞ്ചായത്തുകളിൽ കൂടി സ്ഥിരീകരണം; പക്ഷികളെ ഉന്മൂലനം ചെയ്യാൻ കടുത്ത നടപടിയുമായി അധികൃതർ

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ...

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട് പോസ്റ്ററുകൾ

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട്...

ഇലവീഴാപൂഞ്ചിറയുടെയും മലങ്കര ജലാശയത്തിന്റെയും ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കാൻ തൊടുപുഴയിൽ ഒരിടം ! അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ:

അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ: മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img