കോട്ടയം: സുശീൽ കുമാർ മോദിയുടെ മനസിലേക്ക് പൊൻകുന്നംകാരി ജെസി ജോർജ് ചേക്കേറിയത് ഒരു ട്രെയിൻ യാത്രയിലായിരുന്നു.
നാഗ്പൂരിൽ ഗവേഷണ കാലയളവിലാണ് ഇരുവരും പരിചയപ്പെടുന്നത്. മഹാരാഷ്ട്രയിൽ ഒരേ ക്യാമ്പസിലായിരുന്നു പഠനം.സംഘപരിവാറുകാരനോടുള്ള പരമ്പരാഗത ക്രിസ്ത്യൻ തറവാട്ടുകാരിയുടെ പ്രണയം എതിർപ്പുകൾ ഉയത്തിയെങ്കിലും ഇരുവരും ഒന്നിച്ചു.
ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി കശ്മീരിലേക്ക് ട്രെയിനിൽ പോകുമ്പോഴായിരുന്നു ജെസിയും സുശീൽ കുമാറും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.
സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി മുംബയിലെ എ.ബി.വി.പി ആസ്ഥാനത്ത് എത്തി തിരിച്ചുപോവുകയായിരുന്ന സുശീൽകുമാറും ജെ സിയും ഒരേ കമ്പാർട്ട്മെന്റിലായിരുന്നു. ആ യാത്രയിൽ ഇരുവരും മനസ് കൈമാറി.
1987ൽ നാഗ്പൂർ ആർ.എസ്.എസ് കാര്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സുശീൽകുമാർ മോദിയും ജെസിയും ജീവിതം തുടങ്ങി.
പൊൻകുന്നം അഴീക്കൽ കുടുംബാംഗമായ ജെസിയുടെ മാതാപിതാക്കൾ മുംബയിലായിരുന്നു. ജെസി ജനിച്ചതും വളർന്നതും അവിടെയാണ്.വിവാഹശേഷം മോദിയുമൊത്ത് പലതവണ ജെസി പൊൻകുന്നത്തെ കുടുംബവീട്ടിലെത്തിയിട്ടുണ്ട്.

പിതാവിന്റെ ഇളയസഹോദരനായിരുന്നു തറവാട്ടിൽ താമസിച്ചിരുന്നത്. ഇവർ പിന്നീട് കോട്ടയം കഞ്ഞിക്കുഴിലേക്ക് മാറിയപ്പോൾ സുശീൽകുമാർ പലതവണ അവിടെയും എത്തിയിരുന്നു.വിവാഹശേഷം ബീഹാറിൽ കോളേജ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു ജെസി. മരണവിവരം ജെസി വിളിച്ച് അറിയിച്ചെന്ന് കോട്ടയത്തെ ബന്ധുക്കൾ പറഞ്ഞു. സംസ്‌കാര ചടങ്ങ് പെട്ടെന്നായതിനാൽ പങ്കെടുക്കാനായില്ല. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോകും.