web analytics

ഡോക്ടർമാരുടെ സമയോചിത ഇടപെടൽ; തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു, 10 മാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം

ഡോക്ടർമാരുടെ സമയോചിത ഇടപെടൽ; തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു, 10 മാസം പ്രായമുള്ള കുഞ്ഞിന് പുനർജന്മം

മലപ്പുറം: കളിക്കുന്നതിനിടെ അബദ്ധത്തിൽ ബോട്ടിൽ അടപ്പ് വിഴുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിനെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ രക്ഷപ്പെടുത്തി. മുട്ടിപ്പാലം സ്വദേശികളുടെ മകനാണ് ചികിത്സയ്ക്കായി എത്തിയത്.

അടപ്പ് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിന് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വസ്തു പുറത്തെടുക്കാൻ കഴിഞ്ഞില്ല.

തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. തൊണ്ടയിൽ പൂർണമായി കുടുങ്ങിയിരുന്ന അടപ്പ് ഡോക്ടർമാരുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുരക്ഷിതമായി പുറത്തെടുത്തത്.

അത്യാഹിത വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയാപരമായ ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയണ്ടി തൊണ്ടയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരനെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയിരുന്നു.

ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ക്ലിനിക്കിലെത്തിച്ചതോടെ ഡോക്ടർ എച്ച്.എസ്. സുഹാദ് മറ്റ് രോഗികളെ മാറ്റിനിർത്തി അടിയന്തര ശുശ്രൂഷ നൽകി. തൊണ്ടയിൽ കുടുങ്ങിയ വസ്തു നീക്കംചെയ്ത് ശ്വാസോച്ഛ്വാസം പുനഃസ്ഥാപിച്ചതോടെ വലിയ ദുരന്തം ഒഴിവായി.

English Summary

Doctors at Manjeri Government Medical College in Malappuram saved a 10-month-old baby who accidentally swallowed a bottle cap while playing. The object got lodged in the child’s throat, causing breathing difficulty. After initial attempts at a private hospital failed, doctors at Manjeri successfully removed the cap through coordinated emergency intervention.

In a similar recent incident in Kozhikode, a five-year-old boy who choked on a mango seed was also saved due to the timely action of a local doctor who quickly restored his breathing.

manjeri-medical-college-doctors-save-baby-bottle-cap

Malappuram News, Manjeri Medical College, Child Rescue, Medical Emergency, Doctors Save Life, Kerala Health

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ രൂക്ഷ വിമർശനം

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ...

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്? തളിപ്പറമ്പ്:...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

Related Articles

Popular Categories

spot_imgspot_img