കടുത്ത കലാപം തുടരുന്ന മണിപ്പൂരിലെ താഴ്വര പ്രദേശങ്ങളില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും തുടർക്കഥയാവുകയാണ്. ഞായറാഴ്ച നടന്ന അക്രമത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാബുപാറയില്‍ രാത്രി 11 മണിയോടെയാണ് കെ അത്തൗബ എന്ന 20 വയസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. Manipur Rebellion; A 20-year-old protester was shot dead
ജിരിബാം പോലീസ് സ്റ്റേഷന്റെ 500 മീറ്റര്‍ പരിധിയിലാണ് അക്രമം നടന്നത്. ഈ പ്രദേശത്തെ ബിജെപി യുടെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക ഓഫീസുകളില്‍ നിന്ന് ഫര്‍ണിച്ചറുകളും മറ്റ് വസ്തുവകകളും ജനക്കൂട്ടം കൊള്ളയടിക്കുകയും ഓഫീസുകള്‍ കത്തിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ജിരിബാം ജില്ലയില്‍ സുരക്ഷാ സേന വെടിയുതിര്‍ത്തു.