തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്ന, ആനപ്രേമികളുടെ മനസ്സിലെ താരകമായ കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. കേരളത്തിലുടനീളം ആരാധകരുള്ള ലക്ഷണമൊത്ത കൊമ്പനായ അയ്യപ്പൻ
പാദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല. തീരെ അവശനായ ആന ഇന്ന് രാത്രിയോടെ ചരിയുകയായിരുന്നു. തൃശൂര്‍പൂരം, മംഗലാംകുന്ന് കര്‍ണന്‍റെ വിയോഗത്തിന് പിന്നാലെ അയ്യപ്പനും വിടവാങ്ങിയത് ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തി. ഗജരാജവൈഢൂര്യം എന്ന പട്ടവും കൊമ്പന് ആനപ്രേമികള്‍ നല്‍കിയിരുന്നു. ആറാട്ടുപുഴ പൂരം, ഇത്തിത്താനം ഗജമേള, ആനയടി പൂരം തുടങ്ങിയ പ്രധാന ഉത്സവങ്ങളിലെല്ലാം അറിയപ്പെടുന്ന തിടമ്പാനയായിരുന്നു അയ്യപ്പന്‍.