web analytics

വനമില്ലാത്ത നാട്ടിൽ വനംവച്ചു പിടിപ്പിക്കുന്നതിന് എറ്റെടുത്ത സ്ഥലം കാട് കയറി; ഇപ്പോൾ പാമ്പുകളുടെ വിഹാര കേന്ദ്രം; ഇതുവരെ കടിയേറ്റ് മരിച്ചത് 20 പേർ

വനമില്ലാത്ത നാട്ടിൽ വനംവച്ചു പിടിപ്പിക്കുന്നതിന് എറ്റെടുത്ത സ്ഥലം കാട് കയറി; ഇപ്പോൾ പാമ്പുകളുടെ വിഹാര കേന്ദ്രം; ഇതുവരെ കടിയേറ്റ് മരിച്ചത് 20 പേർ

അമ്പലപ്പുഴ: വനമില്ലാത്ത ആലപ്പുഴയിൽ വനം സൃഷ്ടിക്കാൻ 1994-ൽ സർക്കാർ ഏറ്റെടുത്ത പുറക്കാട് മണക്കൽ പാടശേഖരം ഇന്ന് പാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ്.

സ്മൃതിവനം പദ്ധതി നടപ്പാക്കാനായി 472 ഏക്കർ പാടശേഖരം ഏക്കറിന് 18,500 രൂപ നൽകി സർക്കാർ ഏറ്റെടുത്തെങ്കിലും മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരുദിവസം പോലും പദ്ധതിപ്രവർത്തനങ്ങൾ നടന്നിട്ടില്ല.

അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ 1994 ഒക്ടോബർ 2ന് സ്മൃതിവനത്തിന്റെ ശിലാഫലകം സ്ഥാപിച്ചുവെങ്കിലും പദ്ധതി പുരോഗമിക്കാതെയും, ഭൂമി മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് വിനിയോഗിക്കാതെയും ഇന്നുവരെ കിടക്കുകയാണ്.

ഇതിനിടെ ഇവിടെ ഇരുപതോളം പേർ പാമ്പുകടിയേറ്റ് മരിച്ചതായി പരാതിയുണ്ട്.

പിന്നീട് വി. എസ്‌. അച്യുതാനന്ദൻ സർക്കാരുകാലത്ത് ഐ.ടി പാർക്കിനായി 80 ഏക്കർ കൂടി ഏറ്റെടുത്തു, ഇതിൽ എട്ട് ഏക്കറിൽ മണ്ണിട്ട് നികത്തലും നടത്തി.

പക്ഷേ കേന്ദ്ര പരിസ്ഥിതി അനുമതി ലഭിക്കാത്തതോടെ പദ്ധതി അട്ടിമറപ്പെട്ടു.

തുടർന്ന് യു.ഡി.എഫ് സർക്കാർ ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലായില്ല.

കർഷകർ കൃഷിക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ല.

സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 20 വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാകാത്ത പക്ഷം അത് ഉടമസ്ഥർക്കു തിരികെ നൽകണമെന്ന നിയമവും ഇവിടെ പ്രാവർത്തികമായിട്ടില്ല.

അടുത്തിടെ പ്രദേശത്ത് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇപ്പോൾ സംരക്ഷിത വനമായി പ്രഖ്യാപിച്ചതോടെ കൃഷിക്ക് സാധ്യതകൾ പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

ഏകദേശം 20 കുടുംബങ്ങൾ പാടശേഖരത്തിന്റെ ബണ്ടുകളിൽ താമസിക്കുന്നു.

കാൽനടയ്ക്ക് വഴിയില്ലാത്തതിനാൽ ഇവർ വള്ളം ഉപയോഗിച്ചാണ് പ്രധാന റോഡിലെത്തുന്നത്.

നീർനായ, മലമ്പാമ്പ്, കരിമൂർഖൻ തുടങ്ങി നിരവധി ജീവികളുടെ വാസസ്ഥലമായിയാണ് പ്രദേശം മാറിയിരിക്കുന്നത്.

മണക്കൽ പാടശേഖരം

ആകെ വിസ്തൃതി: 587 ഏക്കർ

സർക്കാർ ഏറ്റെടുത്തത്: 472 ഏക്കർ

ഏറ്റെടുക്കാതെ ശേഷിച്ചത്: 115 ഏക്കർ

പ്രദേശവാസികൾ വർഷങ്ങളായി കിടക്കുന്ന അവഗണന അവസാനിപ്പിച്ച് പ്രദേശത്തിന്റെ ഉന്നമനത്തിന് അനുയോജ്യമായ പദ്ധതികൾ നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

English Summary

The Manakkal paddy fields in Puthukad, Alappuzha—acquired by the Kerala government in 1994 for the Smrithivanam afforestation project—have now turned into a habitat for snakes after the project remained abandoned for three decades. The government had acquired 472 acres for the project, but no development work ever began.

Attempts by successive governments to establish an IT park and later an eco-tourism project also failed due to lack of environmental clearance and policy delays. Farmers who expressed willingness to resume cultivation were not given approval. Though the law mandates that unused acquired land should be returned to owners after 20 years, it has not been implemented here.

Around 20 families live along the field bunds and depend on boats to reach the nearest road. The area is now home to various wildlife including monitor lizards, pythons, and mongoose. Residents demand that the government implement a meaningful development project to uplift the region.

manakkal-paddy-field-abandoned-smrithivanam-project-alappuzha

Alappuzha, Ambalappuzha, Smrithivanam, Land Acquisition, Manakkal Paddy Fields, Kerala Government, IT Park, Eco Tourism, Wildlife Habitat, Local Issues

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

വിമാനം കയറുന്നത് പിച്ചയെടുക്കാൻ; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി

വിമാനം കയറുന്നത് പിച്ചയെടുക്കാൻ; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി റിയാദ്∙ സംഘടിത ഭിക്ഷാടനവും...

യുവതിയെ വീട്ടിൽ കയറി വെട്ടി ആദ്യ ഭർത്താവ് അറസ്റ്റിൽ

ഇടുക്കി:യുവതിയെ വീട്ടിൽ കയറി വെട്ടി ആദ്യ ഭർത്താവ് അറസ്റ്റിൽ കട്ടപ്പന നരിയമ്പാറയില്‍ യുവതിയെ...

മിന്നലടിച്ച് ബുർജ് ഖലീഫ; കാരണം ‘അൽ ബഷായർ’

മിന്നലടിച്ച് ബുർജ് ഖലീഫ; കാരണം ‘അൽ ബഷായർ’ ദുബായ്∙ ലോകത്തിലെ ഏറ്റവും ഉയരം...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

Related Articles

Popular Categories

spot_imgspot_img