പോലീസുകാരൻ എന്ന വ്യാജ നിർധന ലോട്ടറി കച്ചവട കുടുംബത്തിന്റെ പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്ത് വിരുതൻ. പത്തനംതിട്ട കോന്നി വടയാറിൽ ആണ് യുവതിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയത്. വ്യാജ ലോട്ടറി ടിക്കറ്റ് നൽകി കബളിപ്പിച്ചത് കോന്നി വകയാർ സ്വദേശിനിയായ ബീനയെയാണ്. ആറന്മുള സ്റ്റേഷനിലെ പോലീസുകാരൻ ആണെന്ന് പറഞ്ഞാണ് യുവാവ് എത്തിയത്. ബൈക്കിൽ വന്ന യുവാവിനു ഹെൽമെറ്റ് ഉണ്ടായിരുന്നില്ല. സമ്മാനം അടിച്ചിട്ടുണ്ടോ എന്ന് നോക്കാൻ ടിക്കറ്റ് നൽകി. ടിക്കറ്റ് പരിശോധിച്ച ബീന 5000 രൂപ സമ്മാനം അടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ അത്രയും പണം തരാൻ ഇല്ലെന്നും തന്റെ കയ്യിൽ 2000 ഉള്ളുവെന്നും ബീന പറഞ്ഞു. 2000 മതിയെന്നും ബാക്കി 3000 രൂപയ്ക്ക് ടിക്കറ്റ് തന്നാൽ മതി എന്നും വന്നയാൾ അറിയിച്ചു. പണവും ടിക്കറ്റും വാങ്ങി യുവാവ് പോയതിനു പിന്നാലെ ഏജൻസിയിൽ എത്തി ബീന പരിശോധിച്ചപ്പോഴാണ് യുവാവ്വ്യാ തന്നത് ജ ടിക്കറ്റ് ആണെന്ന് മനസ്സിലായത്. സ്മാർട്ട്ഫോൺ ഇല്ലാതിരുന്നതിനാൽ തനിക്ക് ടിക്കറ്റ് സ്കാൻ ചെയ്ത് നോക്കാൻ കഴിഞ്ഞില്ല എന്ന് ബീന പറയുന്നു. കള്ളൻ കൊണ്ടുപോയ ടിക്കറ്റുകളിൽ ഒന്നിന് 5000 രൂപ സമ്മാനവും അടിച്ചിട്ടുണ്ട്.