web analytics

ഭാര്യയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു, എല്ലുകൾ ഇടിച്ചു പൊടിയാക്കി… അതിക്രൂരനായ ഭർത്താവ്…!

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് യുവാവ്. ഹൈദരാബാദില്‍ ജനുവരി 16നാണ് സംഭവം. യുവതിയെ കാണാതായതിനെ തുടര്‍ന്നുള്ള പൊലീസിന്‍റെ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. Man kills wife, cuts body into pieces and cooks it in pressure cooker.

മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സുരക്ഷാ ഉദ്യോഗസ്ഥനാണ്. പതിമൂന്ന് വര്‍ഷം മുന്‍പായിരുന്നു മാധവിയുമായുള്ള വിവാഹം. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാവാറുണ്ടെന്ന് പൊലീസ് പറഞ്ഞു. 35 കാരിയായ വെങ്കിട മാധവിയെ കാണാതായതായി വീട്ടുകാർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാര്‍ക്ക് ഭര്‍ത്താവായ 45കാരന്‍ ഗുരു മൂര്‍ത്തിയെ സംശയമുണ്ടായിരുന്നു.

രണ്ട് ദിവസം മുമ്പ് ഒരു ബന്ധുവിന്‍റെ വീട്ടിൽ പോയതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും തുടന്ന് മാധവി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമാണ് ഇയാള്‍ മാധവിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നാലെ പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് ഗുരു മൂർത്തി കുറ്റം സമ്മതിക്കുന്നത്.

കൊലപാതകത്തിനു ശേഷം മൃതദേഹം വീട്ടിലെ ശുചിമുറിയിലിട്ട് വെട്ടി കഷ്ണങ്ങളാക്കി മാറ്റുകയായിരുന്നു. പിന്നീട് എല്ലുകൾ വേർപെടുത്തി പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു. എല്ലുകള്‍ അടുക്കളയിലിരുന്ന ഇടികല്ലില്‍ ഇടിച്ച് പൊടിയാക്കുകയും ചെയ്തു. മൂന്ന് ദിവസത്തോളം നിരവധി തവണ ഇത്തരത്തില്‍ മാംസവും എല്ലുകളും വേവിച്ച ശേഷം കവറിലാക്കി മീർപേട്ട് തടാകത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. മാധവിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താനായി വ്യാപകമായ തിരച്ചില്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Other news

രഞ്ജിത്തിന് ഇരട്ട പ്രഹരം: ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ ഫെഫ്കയിൽ നിന്നും സസ്‌പെൻഡ് ചെയ്തു, പ്രാഥമിക അംഗത്വം റദ്ദാക്കി

രഞ്ജിത്തിന് ഇരട്ട പ്രഹരം: ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ ഫെഫ്കയിൽ നിന്നും സസ്‌പെൻഡ്...

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ തിരുവനന്തപുരം:...

കള്ളനെ വിടാതെ പിന്തുടർന്നു; ട്രെയിനിനടിയിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്റെ ഇരു കാലുകളും അറ്റു!

കള്ളനെ വിടാതെ പിന്തുടർന്നു; ട്രെയിനിനടിയിൽപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്റെ ഇരു കാലുകളും അറ്റു! ഗോണ്ട...

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

‘പേട്രിയറ്റ്’ ലേറ്റസ്റ്റായി വരും, റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയിലെ രണ്ട് മഹാമേരുക്കൾ വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്ന...

Related Articles

Popular Categories

spot_imgspot_img