web analytics

അതുക്കും മേലെ; കാമുകിയുടെ പേര് ചുണ്ടിൽ ടാറ്റു ചെയ്ത് യുവാവ്

പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ നമ്മൾ പറഞ്ഞു കേൾക്കാറുണ്ട് . പലപ്പോഴും മനുഷ്യർ പ്രേമത്തിന്റെ പേരിൽ എന്നും പറഞ്ഞ് കാട്ടിക്കൂട്ടുന്ന ചില പരാക്രമങ്ങൾ കാണുമ്പോൾ ശരിക്കും നാം അന്തംവിട്ടുപോകും. അതിവിചിത്രമായ ചില ടാറ്റൂ ചെയ്യലുകളും അതിൽ പെടുന്നു. എന്തായാലും, അങ്ങനെ ഒരു ടാറ്റൂവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അതിൽ ഒരു യുവാവ് തന്റെ കാമുകിയുടെ പേര് താഴത്തെ ചുണ്ടിന് അകത്തായി ടാറ്റൂ ചെയ്യുന്നതാണ് കാണാനാവുന്നത്. അമൃത (Amruta) എന്നാണ് യുവാവിന്റെ കാമുകിയുടെ പേര്. ആ പേരാണ് യുവാവ് തന്റെ ചുണ്ടിനകത്ത് ടാറ്റൂ ചെയ്യുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് tattoo_abhishek_sapkal_4949_ എന്ന യൂസറാണ്. ‘ലവ്’ എന്നാണ് ഈ വീഡിയോയ്‍ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോയിൽ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ പ്രോസസ് കാണാം. ഒടുവിൽ അത് പൂർത്തിയാക്കുന്നതും കാണാം.

എന്തായാലും, തന്റെ പ്രണയത്തിന്റെ തീവ്രത കാണിക്കുന്നതിന് വേണ്ടി യുവാവ് ചെയ്ത കാര്യം അഭിനന്ദിക്കപ്പെടുന്നതിന് പകരം വൻ പരിഹാസവും വിമർശനവുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ കാണാൻ സാധിക്കുന്നത്. പ്രണയം കാണിക്കുന്നതിന് ഓരോരുത്തർക്കും ഓരോ രീതികളാണ് അല്ലേ? എന്തായാലും യുവാവ് അതിന് വേണ്ടി തിരഞ്ഞെടുത്ത വഴി ഇതായിരിക്കാം. പക്ഷേ, ഇത് നെറ്റിസൺസിനെ അത്ര തൃപ്തിപ്പെടുത്തിയില്ല. വളരെ രസകരമായ പല കമന്റുകളും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെട്ടു.

യുവാവിന്റെ കാമുകിയുടെ പേര് കുറച്ച് കൂടി വലുതാവാത്തത് നന്നായി എന്നായിരുന്നു ഒരാളുടെ അഭിപ്രായം. മറ്റ് ചിലർ പറഞ്ഞത് യുവാവിന് ഭ്രാന്താണ് അല്ലാതെ ആരെങ്കിലും ഇങ്ങനെയൊക്കെ കാണിക്കുമോ എന്നാണ്. ‘യുവാവ് ഈ പെൺകുട്ടിയുമായി ബ്രേക്കപ്പായാലും കുഴപ്പമില്ല, ഭാര്യയ്ക്ക് ഈ ടാറ്റൂ കണ്ടുപിടിക്കാനാവില്ല ബുദ്ധിമാൻ തന്നെ’ എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.

Read Also : തിരുവനന്തപുരത്ത് ശോഭന മത്സരിക്കണമെന്ന് സുരേഷ് ഗോപി ; മത്സരിക്കില്ലെന്ന് ശശി തരൂർ

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ പ്രതി പിടിയിൽ

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ...

1000 കോടി വാരിയ ‘ധുരന്ധർ’: 500 കോടി ഞങ്ങൾക്ക് വേണം! രൺവീർ സിംഗിനോടും ഇന്ത്യയോടും പണം ചോദിച്ച് പാകിസ്ഥാൻ!

ബോക്സ് ഓഫീസിനെ വിറപ്പിച്ചു കൊണ്ട് കുതിക്കുകയാണ് രൺവീർ സിംഗ് നായകനായ 'ധുരന്ധർ:...

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ

പഠനം ഒന്നാമത്, റീൽസ് പുറത്ത്! സ്കൂളുകളിലെ വീഡിയോ ചിത്രീകരണത്തിന് പൂട്ടിട്ട് സർക്കാർ ന്യൂഡൽഹി:...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Related Articles

Popular Categories

spot_imgspot_img