ആലപ്പുഴയിൽ കിണറിലകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ അനീഷിന്‍റെ വീട്ടിലെ മോട്ടർ നന്നാക്കാൻ സുഭാഷ് എന്നയാൾ ആദ്യം കിണറ്റിൽ ഇറങ്ങുകയായിരുന്നു. സുഭാഷിന് കിണറ്റിൽ ഇറങ്ങിയപ്പോൾ ശ്വാസം മുട്ടുകയായിരുന്നു. ഇതുകണ്ട ബാബു സുഭാഷിനെ രക്ഷിക്കാനായി കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്. ബാബുവിനെ പെട്ടെന്ന് തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ചെത്തുതൊഴിലാളിയാണ് മരിച്ച ബാബു.
Read More: എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം
Read More: വന്ദേ ഭാരത് അയോധ്യയിലേക്ക്; അതും സ്ലീപ്പർ ട്രെയിൻ; പരീക്ഷണ ഓട്ടം ജൂലൈയിൽ