പട്ന: കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവ്. യുവാവിന്റെ കടിയേറ്റ പാമ്പ് ചാവുകയും പാമ്പിന്റെ കടിയേറ്റ യുവാവ് രക്ഷപ്പെടുകയും ചെയ്തു. ബിഹാറിലെ രജൌലി മേഖലയിലാണ് സംഭവം.(Man Bites Snake Twice In Retaliation After Being Bitten; Snake dies)
തന്നെ ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് കടിച്ചത്. റെയിൽവേ പാളങ്ങൾ ഇടുന്ന ജോലിക്കിടെയാണ് റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്. വനമേഖലയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കടിയേറ്റ ഉടനെ ഇയാൾ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു. പ്രാദേശികമായി പാമ്പിനെ തിരികെ കടിച്ചാൽ വിഷമേൽക്കില്ലെന്ന വിശ്വാസത്തിലാണ് തിരികെ കടിച്ചതെന്നു യുവാവ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Also: പത്തനംതിട്ടയിൽ ആംബുലന്‍സിലെ പീഡനം: വിചാരണയ്ക്കിടെ കോടതിയില്‍ നാടകീയ സംഭവങ്ങൾ, ബോധരഹിതയായി അതിജീവിത
Read Also: വടക്കന്‍ ജില്ലകളിൽ മാത്രമല്ല തെക്കോട്ടും മഴ കനക്കും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Read Also: ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും നാളെയും 7നും ഗതാഗത നിയന്ത്രണം