കൊച്ചി: ഉടൻ തീയറ്ററുകളിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ കേട്ടാൽ ആരുമൊന്ന് ഞെട്ടും.
ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനും എന്ന തരത്തിലുള്ള വാർത്തകൾ നേരത്തേ തന്നെ പുറത്തു വന്നിരുന്നു.
സിനിമയിൽ 21 നായികമാർ ഉണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രജിഷ വിജയൻ, ഗായത്രി അരുൺ ഉൾപ്പെടെയുള്ളവരാണ് കളങ്കാവലിൽ നായികമാരായി എത്തുന്നത്.
മമ്മൂട്ടി ചിത്രത്തിൽ 21 നായികമാർ എത്തുന്നത് ഇതാദ്യമായാണ്. ’വൺ’ സിനിമയിൽ മമ്മൂട്ടിയോടൊപ്പം ഗായത്രി അരുൺ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ, രജിഷ വിജയനും മമ്മൂട്ടിയും ആദ്യമായാണ് ഒരു സിനിമയിൽ ഒന്നിക്കുന്നത്. മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കളങ്കാവൽ. മമ്മൂട്ടിയുടെ വ്യത്യസ്ത റോളാണ് സിനിമയിലെന്നാണ് അണിയറ പ്രവർത്തർ നൽകുന്ന സൂചന.
ഫസ്റ്റ് ലുക്ക്പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ കളങ്കാവലിനെ ഉറ്റുനോക്കുകയാണ് മലയാളി പ്രേക്ഷകർ. പിന്നീട്മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകൻ, മമ്മൂട്ടി എന്ന പോസ്റ്റർ പുറത്തിറങ്ങുകയും ചെയ്തതോടെ ആവേശം ഇരട്ടിച്ചു.
മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെപോസ്റ്റർ പുറത്തിറങ്ങിയത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് ’കളങ്കാവൽ’. ദുൽഖർ സൽമാൻ നായകനായ ’കുറുപ്പ് ’ സിനിമയുടെ എഴുത്തുകാരനാണ് ജിതിൻ കെ. ജോസ്.
ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ, ജോസ് എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്.ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു.
അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ.
കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ഉടൻ ജോയിൻ ചെയ്യുമെന്നാണ് വിവരം. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി നീണ്ട താരനിരയുണ്ട്.
മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത്. അടുത്ത മാസം ചിത്രീകരണം പൂർത്തിയാകും.
അമൽ നീരദ്, നിതീഷ് സഹദേവ് എന്നീ സംവിധായകരുടെ ചിത്രങ്ങളും മമ്മൂട്ടിയെ കാത്തിരിക്കുന്നുണ്ട്.