എത്ര കഴിച്ചാലും മലയാളികള്‍ക്ക് മലയാളികള്‍ക്ക് മതിവരാത്ത ഒന്നാണ് മാമ്പഴപുളിശ്ശേരി. പലരുടെയും കുട്ടിക്കാലങ്ങളിലെ വേനല്‍അവധികളെല്ലാം ആഘോഷിച്ചിരുന്നത് പഴുത്ത മാങ്ങ കടിച്ചും നുണഞ്ഞും മാമ്പഴപുളിശ്ശേരി കൂട്ടി സദ്യ കഴിച്ചുമൊക്കെയാണ്. മാമ്പഴമധുരത്തിലുള്ള പുളിശേരിയുടെ ഓര്‍മ തന്നെ വായില്‍ വെള്ളം നിറയ്ക്കുന്നതാണ്. എങ്ങനെയാണ് സ്വാദൂറുന്ന പഴമയുടെ രുചിക്കൂട്ടായ മാമ്പഴപുളിശ്ശേരി തയാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1. മാമ്പഴം-രണ്ട്, തൊലി കളഞ്ഞത്
മഞ്ഞള്‍പ്പൊടി-അരടീസ്പുണ്‍
മുളകുപൊടി-കാല്‍ടീസ്പൂണ്‍
പച്ചമുളക്-മൂന്നെണ്ണം, അറ്റം പിളര്‍ന്നത്
ഉപ്പ്-പാകത്തിന്
വെള്ളം-രണ്ടുകപ്പ്
2. തേങ്ങ ചുരണ്ടിയത്-മുക്കാല്‍ കപ്പ്
ജീരകം-അരടീസ്പൂണ്‍
3. തൈര്-ഒന്നേമുക്കാല്‍കപ്പ്, അടിച്ചത്
4. വെളിച്ചെണ്ണ-രണ്ടുടേബിള്‍സ്പൂണ്‍
5. കടുക്-അരടീസ്ൂണ്‍
വറ്റല്‍മുളക്-രണ്ട്, മുറിച്ചത്
കറിവേപ്പില-രണ്ട് തണ്ട്
പാകം ചെയ്യുന്ന വിധം
മണ്‍ചട്ടിയിലാണ് മാമ്പഴപുളിശ്ശേരി തയാറാക്കേണ്ടത്. എങ്കില്‍ മാത്രമേ അതിന്റേതായ രുചിയും ഗുണവും ലഭിക്കൂ.
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് വേവിക്കുക. നല്ല കുഴഞ്ഞ പരുവത്തിലാകണം.
ഇതിലേക്ക് രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ചത് ചേര്‍ത്ത് ആറ്-ഏഴുമിനിറ്റ് വേവിക്കുക.
അടുപ്പില്‍ നിന്ന് വാങ്ങിയ തൈര് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. തിരികെ അടുപ്പില്‍ വച്ച് ചെറുതീയിലാക്കി ഇളക്കി ചൂടാക്കുക. ഇളക്കുന്ന തവിയില്‍ നിന്ന് ആവി പൊങ്ങി വരുമ്പോള്‍ വാങ്ങുക.
വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കണം