ഹെലികോപ്റ്ററിൽ കയറുന്നതിനിടെ താഴെവീണു മമത ബാനർജിക്ക് പരിക്ക്. ബംഗാളിലെ ദുര്‍ഗാപുരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി വഴുതി വീഴുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തി എഴുന്നേൽപ്പിച്ചതിനാൽ സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. . രണ്ട് മാസത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മാര്‍ച്ച് 14 ന് ഖലിഗട്ടിലെ വസതിയില്‍ വെച്ചും വെച്ച് മമത അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. ഇപ്പോളത്തെ അപകടം ഗുരുതരമല്ലാത്തതിനാല്‍ അവർ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര തുടര്‍ന്നു.
VIDEO | West Bengal CM Mamata Banerjee got injured as she lost her balance while boarding a helicopter in Durgapur.
(Full video available on PTI Videos – https://t.co/dv5TRARJn4) pic.twitter.com/PNhqeSkgqE
— Press Trust of India (@PTI_News) April 27, 2024