ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ച് ഈശ്വര്‍ മല്‍പെ. ഇന്നലെ തിരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തിയ ഇടത്താണ് പരിശോധന നടത്തുന്നത്. എന്നാൽ തിരച്ചിൽ നടക്കുന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് പൊലീസ് മാധ്യമങ്ങളെ തടഞ്ഞു.(Malpe resumes search for Arjun; Police stopped the media)
പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത വഴിയില്‍ നിന്നാണ് മാധ്യമങ്ങളെ നീക്കിയത്. അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്ത് നിന്നും നീക്കി. സംവിധാനത്തെ അടിച്ചമര്‍ത്താനോ അക്രമം കാണിക്കാനോ എത്തിയതല്ലെന്ന് ജിതിന്‍ പ്രതികരിച്ചു. മാറി നില്‍ക്കാനാണ് പറഞ്ഞത്. അര്‍ജുന്റെ ബന്ധുവാണെന്ന് അറിയാതെയാണോ നടപടിയെന്ന് സംശയിക്കുന്നെന്നും ജിതിന്‍ പറഞ്ഞു.
ഇന്ന് രാവിലെ 8 മണിക്ക് തിരച്ചില്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇന്നലെ ജാക്കി അര്‍ജുന്റെ വാഹനത്തിന്റേതെന്ന് സംശയിക്കുന്ന ജാക്കി കണ്ടെത്തിയ സ്ഥലത്തിന് ചുറ്റും ആണ് ആദ്യഘട്ട തെരച്ചില്‍. ഇതിനുശേഷം സ്‌പോട്ട് മൂന്ന് നാല് എന്നിവിടങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കും. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിനി, മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് എന്നിവരുടെ ഏകോപനത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.