ന്യൂസ് ഡസ്ക്ക്: കേരളത്തിൽ താമസിക്കുന്ന സൗദി യുവതി നൽകിയ പരാതിയിൽ കൊച്ചി പോലീസ് അന്വേഷിക്കുന്ന മല്ലു ട്രാവലർ ലണ്ടനിലെത്തി. കാനഡയിൽ നിന്നും ലണ്ടനിലെത്തിയ ചിത്രങ്ങൾ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബാന് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ ലക്ഷകണക്കിന് പേർ പിന്തുടരുന്ന മല്ലു ട്രാവലിനെതിരെ സെപ്‍തംബർ പതിനഞ്ചാം തിയതിയാണ് സൗദി യുവതി കൊച്ചി പോലീസിന് പരാതി നൽകിയത്. സെപ്‍തംബർ 13 ആം തിയതി കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യു ട്യൂബർ പീഡിപ്പിച്ചു എന്നാണ് പരാതി. യുവതി എറണാകുളം സെൻട്രൽ പൊലീസ് മുൻപാകെ പരാതി സമർപ്പിക്കുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു.
പക്ഷെ വ്ലോഗ് ചെയ്യുന്നതിന്റെ ഭാഗമായി കാനഡയിലേയ്ക്ക് പറന്ന ഷാക്കിർ സുബാനെ നേരിട്ട് ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞില്ല. ഇത് പ്രകായം ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ലുക്ക് ഔട്ട് നോട്ടീസിന്റെ പശ്ചാത്തലത്തിൽ ഷാക്കിർ സുബാന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഈ ജാമ്യാപേക്ഷയിൽ വാദം കേൾക്കാനിരിക്കെയാണ് മല്ലു ട്രാവലർ കാനഡയിൽ നിന്നും ലണ്ടനിലെത്തിയിരിക്കുന്നത്.അടുത്തയാഴ്ച നാട്ടിലേക്ക് എത്തേണ്ടതാണ്. പക്ഷെ ഹൈക്കോടതിയിൽ നിന്നും അനുകൂലമായ ഉത്തരവ് ലഭിച്ചില്ലെങ്കിൽ നാട്ടിലേയ്ക്കുള്ള യാത്ര നീട്ടി വയ്ക്കുമെന്നാണ് സൂചന. പക്ഷെ ഇക്കാര്യം മല്ലു ട്രാവലറിന്റെ അഭിഭാഷകൻ തള്ളി കളഞ്ഞു. ജ്യാമ്യം ലഭിച്ചെങ്കിലും നാട്ടിലെത്തുമെന്ന് അദേഹം പറഞ്ഞു.
സൗദി സ്വദേശിനിയായ യുവതി സൗദി എംബസിക്കും, കോൺസുലേറ്റിനും നൽകിയ പരാതിയിൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.
Read Also :വെള്ളിത്തിരയിലെ പെണ്ണുടലും ആഘോഷമാക്കുന്ന സോഷ്യൽ മീഡിയയും