ന്യൂസ് ഡസ്ക്ക്: കോറോണ കാലത്ത് ഒറ്റപ്പെട്ട് പോയ മാലി ദ്വീപിന് സൗജന്യമായി കോവിഡ് വാക്സിൻ എത്തിച്ച രാജ്യമാണ് ഇന്ത്യ. സൈനീക ബലം കുറവായതിനാൽ ദ്വീപുകൾ തീവ്രവാദികൾ കീഴടക്കുന്നുവെന്ന് കരഞ്ഞ് വിളിച്ച് ദില്ലിയിലെത്തിയ മാലി ദ്വീപിന് ആയുധങ്ങളും വാഹനങ്ങളും സൈന്യവും നൽകിയത് ഇന്ത്യ. 6.74 കിലോമീറ്റർ നീളമുള്ള കടൽപ്പാലത്തിലൂടെ തലസ്ഥാനത്തെ മൂന്ന് ഉയർന്ന പ്രദേശങ്ങളുമായി ബന്ധിപ്പിക്കാനായി ഗ്രേറ്റർ മെയിൽ പദ്ധതി മാലിയിൽ നടപ്പിലാക്കുന്നതും ഇന്ത്യ തന്നെ. ഇങ്ങനെ എണ്ണി എണ്ണി പറയാൻ ഏറെയുണ്ട് . 2018 മുതൽ 2022 വരെ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മാലി ദ്വീപിന് 1100 കോടിയിലേറെ സാമ്പത്തിക സഹായം കൈമാറിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ എല്ലാം തള്ളി പറയുകയാണ് മാലി ദ്വീപിലെ പുതിയ ഭരണകൂടം.
19000യിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മുഹമ്മദ് മോയസുവാണ് മാലി ദ്വീപിന്റെ പുതിയ പ്രസിഡന്റ്. ഇന്ത്യൻ വിരുദ്ധത തുറന്ന് പ്രഖ്യാപിച്ചാണ് ചൈനീസ് അനുകൂലിയായ മോയസു തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്റായി ഔദ്യോഗികമായി സ്ഥാനമേറ്റാൽ ആദ്യം ഒപ്പിടുന്നത് ഇന്ത്യൻ സൈനീകരെ പുറത്താക്കാനുള്ള ഉത്തരവായിരിക്കുമെന്ന് മോയസു പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാർ മോയസുവിന്റെ ഈ നീക്കത്തെ ചതിയായി കണക്കാക്കുന്നു. കടലാക്രമണം, തീരശോഷണം എന്നിവ നേരിടുന്ന മാലി ദ്വീപിനെ സഹായിക്കാൻ 2020ൽ ഇന്ത്യ ഒരു ഡോണിയൻ വിഭാഗത്തിൽ ഉൾപ്പെടുന്ന വിമാനവും രണ്ട് ഹെലികോപ്‍റ്ററും കൈമാറിയിരുന്നു. ഇത് ഉപയോഗിക്കാൻ 75 ഇന്ത്യൻ സൈനീകർ മാത്രമാണ് മാലി ദ്വീപിൽ ഉള്ളത്. അത് പോലും അംഗീകരിക്കാൻ പുതിയ പ്രസിഡന്റിന് കഴിയാത്തത് ചൈനീസ് സമർദം മൂലമാണെന്ന് ഇന്ത്യ കരുതുന്നു. ഭരണമാറ്റം ഉണ്ടായാലും നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴാതെ കൊണ്ട് പോകുന്നതാണ് സാധാരണയായി കണ്ട് വരുന്ന നയതന്ത്ര ബന്ധം. എന്നാൽ മാലി ദ്വീപ് അത്തരം കാര്യങ്ങൾ പോലും തള്ളി കളഞ്ഞിരിക്കുന്നു. പക്ഷെ തന്ത്രപരമായി ഈ നീക്കത്തെ നേരിടാൻ തന്നെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം. ഇത് പ്രകാരം കീഴ്വഴക്കമനുസരിച്ച് നിയുക്ത പ്രസിഡന്റുമായി ഇന്ത്യൻ എമ്പസി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച്ച നടത്തി.
ഇന്ത്യൻ എമ്പസിയുടെ കൂടിക്കാഴ്ച്ചയ്ക്കുള്ള ആവിശ്യം തന്ത്രപരമായാണ് മാലി ദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മോയസു കൈകാര്യം ചെയ്തത്. ആദ്യം ഇംഗ്ലണ്ട് ഹൈകമ്മീഷണറെ കണ്ട മോയസു തുടർന്ന് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. അതിന് ശേഷമാണ് ഇന്ത്യയ്ക്ക് സമയം അനുവദിച്ചത്. മാലി ദ്വീപിലെ ഇന്ത്യൻ അമ്പാസിഡർ അമ്പു മുന്നു മഹാവീർന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പ്രസിഡന്റിനെ കണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദന സന്ദേശം ഔദ്യോഗികമായി കൈമാറി. മാലി ദ്വീപുമായുള്ള ബന്ധം സുഗമമായി മുന്നോട്ട് കൊണ്ട് പോകുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി എമ്പസി ട്വീറ്റ് ചെയ്തു. അതേ സമയം സൈനീകരെ മാറ്റുന്നത് സംബന്ധിച്ച ചർച്ച നടത്തിയോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ എമ്പസി തയ്യാറായില്ല.
ഇന്ത്യയെ പിണക്കുന്നത് നല്ലത് അല്ലെന്ന ചിന്ത മാലി ദ്വീപിലെ പുതിയ ഭരണകക്ഷി അംഗങ്ങൾക്കുള്ളതായി ചില പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാലി ദ്വീപ് ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ സമഗ്ര ആധിപത്യം ഉള്ളത് ഇന്ത്യക്കാണ്. ചൈന വളരെ അകലെയാണ്. ചികിത്സയ്ക്ക് പോലും ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമാണ് മാലി ദ്വീപ്. അത് കൊണ്ട് തന്നെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള മുഹമ്മദ് മോയസുവിന്റെ നീക്കങ്ങൾ എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.
Read Also : മൂന്ന് ഭാര്യമാരിലായി പതിനൊന്ന് മക്കൾ; ഇലോൺ മസ്ക്കിനെതിരെ പരാതി നൽകിയ ഗായിക.