അഭിമാനം..! യുകെയിൽ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കി മലയാളി യുവാവ്: അങ്കമാലിക്കാരന്റെ വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ:

യുകെയിൽ വ്യാഴാഴ്ച നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്ത് മത്സരിച്ച് മിന്നും വിജയം സ്വന്തമാക്കി മലയാളി യുവാവ്. കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച എറണാകുളം അങ്കമാലി സ്വദേശി ലീഡോ ജോർജ് ആണ് മലയാളികൾക്ക് അഭിമാനമായി മികച്ചവിജയം നേടിയത്.

ശക്തമായ മത്സരത്തിനൊടുവിൽ 5 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഡോ വിജയിച്ചത്. കേംബ്രിജ്‌ഷയർ കൗണ്ടി കൗൺസിലിലെ ഹണ്ടിങ്‌ഡൺ ആൻഡ് ഹാറ്റ്ഫോഡ് വാർഡിൽ ആണ് ലീഡോ കൗൺസിലർ ആയി മത്സരിച്ചത്.

5 സ്ഥാനാർഥികൾ മത്സരിച്ച വാർഡിൽ ലീഡോ 703 വോട്ടുകൾ നേടി വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ ലിബറൽ ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ഹാർവി 699 വോട്ടുകൾ നേടി.

ഇവിടെ റിഫോം യുകെ 687 വോട്ടുകളും ലേബർ പാർട്ടി 431 വോട്ടുകളും നേടി. ഗ്രീൻ പാർട്ടി 98 വോട്ടുകളും നേടി. ലീഡോ 2009 ലാണ് യുകെയിൽ എത്തുന്നത്. നഴ്സിങ് പഠനത്തിന് ശേഷം കെയറർ ആയി ജോലി ആരംഭിച്ച ലീഡോ ഒപ്പം പൊതുപ്രവർത്തനവും മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.

കേംബ്രിജ്‌ഷയർ കൗണ്ടി കൗൺസിലിൽ 31 സീറ്റുകളിൽ വിജയിച്ച ലിബറൽ ഡെമോക്രാറ്റിക്ക് ആണ് ഭരണം നിയന്ത്രിക്കുക. ലീഡോ ഉൾപ്പടെ 10 പേരാണ് കൺസർവേറ്റീവ് പ്രതിനിധികളായി വിജയിച്ചത്. 2015 ൽ ടൗൺ കൗൺസിൽ കൗൺസിലർ, ഡിസ്ട്രിക്ട് കൗൺസിൽ കൗൺസിലർ എന്നീ നിലകളിൽ മത്സരിച്ചു വിജയിച്ചിരുന്നു.

അങ്കമാലി കറുകുറ്റി ഇടക്കുന്ന് ഇടശ്ശേരി ഹൗസിൽ ഇ. ജെ. ജോർജ്, റോസിലി ദമ്പതികളുടെ മകനാണ്. ഭാര്യ: റാണി ശോഭന (നഴ്സ്, ഹിഞ്ചിങ്‌ബ്രൂക്ക് ഹോസ്പിറ്റൽ). മക്കൾ: നേഹ, അന്ന, അന്റോണിയോ. സഹോദരങ്ങൾ: ലോയിഡ് (യുകെ), ലിഡിയ.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

Related Articles

Popular Categories

spot_imgspot_img