യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു; പെരുമ്പാവൂർ ഐരാപുരം സ്വദേശിയുടെ മരണം ഹൃദയാഘാതം മൂലം

അടുത്തകാലത്തായി യുകെയില്‍ എത്തിയ മലയാളി കുടുംബങ്ങളിലേക്ക് മരണം തുടര്‍ച്ചയായി എത്തുന്ന സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായി യുകെയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. നാട്ടിൽ പെരുമ്പാവൂർ ഐരാപുരം സ്വദേശി ബാബു ജേക്കബ് ആണ് കെന്റിലെ ഡാര്‍ട്‌ഫോഡില്‍ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചത്. രാവിലെ എഴുന്നേറ്റ ശേഷം അടുക്കളയിലേക്ക് എത്തിയ ബാബു അവിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

പെരുമ്പാവൂരിന് അടുത്ത ഐരാപുരം നിവാസിയാണ് ബാബു. ഐരാപുരം കുഴിച്ചാലില്‍ കുടുംബാംഗം ആണ്. കെയറര്‍ വിസയില്‍ നേഴ്സിങ് ഹോമില്‍ ജോലിക്കെത്തിയ ഭാര്യക്ക് ഒപ്പമാണ് ബാബുവും ഒരു വർഷം മുൻപ് യുകെയില്‍ എത്തിയത്. സമീപത്തെ ഹോസ്പിറ്റലില്‍ താത്കാലിക ജോലിയില്‍ പ്രവേശിച്ചിട്ട് അധിക കാലം ആയിരുന്നില്ല.

ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തുമ്പോള്‍ ബാബുവിനെ നിലത്തു കുഴഞ്ഞു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി എന്നാണു വിവരം. അതിവേഗം പാരാമെഡിക്‌സ് സേവനം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 48 പിന്നിട്ട ആളെങ്കിലും തികച്ചും ആരോഗ്യവാനായിരുന്നു എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. മൃതദേഹം ഇപ്പോള്‍ സമീപത്തുള്ള ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബാബുവിന്റെ ആകസ്മിക വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ന്യൂസ് 4 മീഡിയയും പങ്കുചേരുന്നു.

Content Summary: A Malayali youth collapsed and died in the UK. Babu Jacob, a native of Airapuram, Perumbavoor, died after collapsing at his home in Dartford, Kent.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

Related Articles

Popular Categories

spot_imgspot_img