അബുദാബിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ ചിറയ്ക്കൽ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന(31)യെയാണ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ കൈ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Malayali woman found dead in Abu Dhabi)
മനോഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ജീവനൊടുക്കിയതാണെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം എന്നാണ് അറിയുന്നത്. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.