തലശ്ശേരി: തായ്‌ലാന്‍ഡിലെ വിനോദ സഞ്ചാരത്തിനിടെയുണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.(Malayali woman died in water ride accident in Thailand)
സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം നടന്നത്. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയിലായിരുന്ന യുവതിയെ ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.
ലവീനയും കുടുംബവും സിങ്കപ്പൂരിലാണ് താമസം. മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയ പ്പോഴായിരുന്നു അപകടം നടന്നത്. മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധര്‍മ്മടം പാലയാട് യൂണിവേഴ്സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിക്കും. കബറടക്കം 12-ന് സെയ്ദാര്‍ പള്ളി കബറിസ്താനില്‍ നടക്കും.
പിതാവ്: മാരാത്തേയില്‍ നസീര്‍, മാതാവ്: ഷബീന നസീര്‍. ഭര്‍ത്താവ്: മുഹമ്മദ് റോഷന്‍. മകന്‍: ആദം ഈസ മുഹമ്മദ്. സഹോദരി: ഷസിന്‍ സിതാര (ദുബായ്). കേരള ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.