മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ
ദുബായ്: പ്രവാസലോകത്ത് മലയാളികളെ തേടി ഭാഗ്യദേവത വീണ്ടും എത്തിയിരിക്കുകയാണ്.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ലോട്ടറിയുടെ പുതിയ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) സമ്മാനമായി ലഭിച്ചു.
ദോഹയിൽ താമസിക്കുന്ന ജോമി ജോൺ (32) ആണ് ഭാഗ്യശാലി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന 527-ാം സീരീസ് നറുക്കെടുപ്പിലാണ് ജോമിയുടെ ടിക്കറ്റിന് വിജയമെത്തിയത്.
ഈ മാസം 5-ന് ഓൺലൈനായി വാങ്ങിയ 4002 നമ്പർ ടിക്കറ്റിനാണ് സമ്മാനം. ദോഹയിൽ ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്യുന്ന ജോമി, ഒമ്പത് സഹപ്രവർത്തകരോടൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്.
കഴിഞ്ഞ രണ്ട് വർഷമായി ഈ സംഘം മാറിമാറി അവരുടെ പേരുകളിൽ ടിക്കറ്റ് വാങ്ങിവരികയായിരുന്നു. ഇത്തവണ ജോമിയുടെ പേരിൽ എടുത്ത ടിക്കറ്റിനാണ് ഭാഗ്യം തുണയായത്.
സമ്മാന വിവരം അറിഞ്ഞപ്പോൾ വിശ്വാസം വരാൻ സമയമെടുത്തു എന്ന് ജോമി പ്രതികരിച്ചു. “ഇത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി. ഞങ്ങളുടെ ചെറിയ സംഘത്തിന് ലഭിച്ച വലിയ അനുഗ്രഹമാണിത്,” എന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ 42-ാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായാണ് നറുക്കെടുപ്പ് നടന്നത്. മില്ലേനിയം മില്യനയർ ലോട്ടറി ചരിത്രത്തിൽ ഇത്രയും വലിയ സമ്മാനം നേടുന്ന 267-ാം ഇന്ത്യക്കാരനാണ് ജോമി.
ടിക്കറ്റ് വാങ്ങലിലും സമ്മാനനേട്ടത്തിലും ഇന്ത്യക്കാർ മുൻനിരയിൽ തുടരുന്നതും ശ്രദ്ധേയമാണ്.
ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടർ രമേശ് ചിദംബിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് നറുക്കെടുപ്പ് നിയന്ത്രിച്ചത്. ജോമി ജോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
English Summary
Malayali expatriate Jomy John (32), based in Doha, has won USD 1 million (approximately ₹8.3 crore) in the Dubai Duty Free Millennium Millionaire draw. The winning ticket was purchased online as part of a group effort, marking Jomy as the 267th Indian to win the prestigious lottery.
malayali-wins-dubai-duty-free-millennium-millionaire-8-crore
Dubai Duty Free, Millennium Millionaire, Malayali Expat, Lottery Winner, Doha, Indian Winners, UAE News









