മലയാളി വിദ്യാർത്ഥി സ്കോട്ട്ലൻഡിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൃശ്ശൂർ സ്വദേശി ഏബലിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസുകാരനായ ഏബല്‍ മരിച്ചതിന്റെ കാരണങ്ങൾ വ്യക്തമായി വരുന്നതെയുള്ളൂ.
വിദ്യാർത്ഥി ഗ്രൂപ്പുകളിൽ സജീവമായ ഏബലിന്റെ നിര്യാണം കടുത്ത ആഘാതമാണ് മലയാളി കുടുംബങ്ങളുടെയും വിദ്യാർഥികളുടെയും ഇടയിൽ സൃഷ്ടിച്ചത്. സ്റ്റർലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക മേഖലകളിൽ വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു ഏബൽ.
ഏബലിന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം നാട്ടിൽ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും ആലോചിക്കുന്നത് എന്നാണു സൂചന.
മറ്റൊരു യുകെ മലയാളിക്ക് കൂടി ദാരുണാന്ത്യം; വിടവാങ്ങിയത് നാട്ടിലെത്തി ചികിത്സയിലിരിക്കെ
യുകെ മലയാളി നാട്ടിൽ അന്തരിച്ചു. യുകെയിലെ ലൂട്ടനിൽ കുടുംബസമേതം താമസിച്ചിരുന്ന നൈജോ ആണ് നിര്യാതനായത്. രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 7 മണിക്കാണ് മരണം സംഭവിച്ചത്. 54 വയസ്സായിരുന്നു.
നൈജോയുടെ ഭാര്യ ബിന്ദു . ഐറിൻ (16 ), ഐവിൻ (15) എന്നിവരാണ് മക്കൾ. ലുട്ടൻ എൻ എച്ച് എസിൽ നേഴ്സായി ജോലി ചെയ്യുകയാണ് ഭാര്യ ബിന്ദു. മൃതസംസ്കാരം 15-ാം തീയതി ശനിയാഴ്ച രാവിലെ 9. 30 ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ വച്ച് നടക്കും.
യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ
പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം തടവ് ശിക്ഷ ലഭിച്ചു. കൗണ്ടി അർമാഗ് പോർട്ട് ഡൗണിലെ മില്ലിങ്ങ്ടൺ പാർക്കിലെ ക്രെയ്ഗ് റോളണ്ടിനാണ് ശിക്ഷ ലഭിച്ചത്.
2015 ലാണ് കേസിനാസ്പദമായ സംഭവം. വൈകല്യങ്ങളുണ്ടായിരുന്ന മകനെ ശക്തിയായി കുലുക്കിയതോടെ കുഞ്ഞിന്റെ തലച്ചോറിന് പരിക്കേൽക്കുകയായിരുന്നു. പരിക്കേൽക്കുമ്പോൾ തുടർന്ന് 13 ആഴ്ച്ച മാത്രമായിരുന്നു കുഞ്ഞിന് പ്രായം.
പരിക്കേറ്റ കുഞ്ഞിനെ അമ്മ ലോറ ഗ്രഹാമിനൊപ്പം ക്രെയ്ഗാവോൺ ഏരിയ ആശുപത്രിയിൽ കൊണ്ടുവന്നു അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തലച്ചോറിന് വലിയ പരിക്കുകൾ കണ്ടെത്തിയത്. പരിക്കുകൾ സ്ഥിരമായ വൈകല്യങ്ങൾക്ക് കാരണമായതോടെ മൂന്നാം വയസിൽ കുട്ടി മരിക്കുകയായിരുന്നു.
കുഞ്ഞിന് ചികിത്സ ലഭിക്കുന്നതിലുണ്ടായ താമസം, പരിക്കിന്റെ അളവ് എല്ലാം മരണത്തിന് കാരണമായി. കുഞ്ഞിനായി ആംബുലൻസ് വിളിക്കുന്നതിന് പകരം നടന്നാണ് ദമ്പതികൾ ആശുപത്രിയിൽ പോയത്. കുഞ്ഞിന്റെ തലച്ചോറിലേറ്റ ക്ഷതം ഏറെ വലുതായിരുന്നുവെന്നും മെഡിക്കൽ രേഖകളിൽ പറയുന്നുണ്ട്.