web analytics

കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി

കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി

തൃശൂർ: ഡൽഹിയിൽ നിന്നും കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി. തൃശൂർ ചാവക്കാട് സ്വദേശിയായ ഫർസീനെ ആണ് കാണാതായത്. ഫർസീന് ഓർമ പ്രശ്‌നമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

ഉത്തർപ്രദേശിലെ സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ മാസമാണ് ഗുരുവായൂർ സ്വദേശിയായ ഫർസീനെ കാണാതാവുന്നത്.

തുടർന്ന് സൈനികന്റെ കുടുംബം പൊലീസിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും മറ്റും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.

തിരിച്ചെത്തിയ ഫർസീൻ ബിഹാറിലേക്ക് ഒരു യാത്രപോയതാണെന്നാണ് കുടുംബത്തോട് പറഞ്ഞിരിക്കുന്നത്.

ഫർസീന് ഓർമക്കുറവ് അടക്കമുള്ള ആരോഗ്യപ്രശ്‌നമുള്ളതായും യാത്രക്കിടെ ചില സാധനങ്ങൾ നഷ്ടപ്പെട്ടതായും കുടുംബം വ്യക്തമാക്കി. സൈനികൻ നിലവിൽ ചികിത്സയിലാണ്.

Summary: Farseen, a Malayali soldier from Chavakkad, Thrissur, who went missing from Delhi, has safely returned home. According to family members, Farseen has a memory-related health condition which may have led to his disappearance.

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

Related Articles

Popular Categories

spot_imgspot_img