ജോർദാൻ അതിർത്തിയിലൂടെ ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പട്ടാളത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയേൽ പെരേരയാണ് മരിച്ചത്. എംബസിയിൽ നിന്ന് ഇ മെയിൽ സന്ദേശം വഴി മരണവിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു.
ഗബ്രിയേലിന് ഒപ്പമുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസനും വെടിയേറ്റിരുന്നു. ഇയാൾ നാട്ടിലേക്ക് തിരിച്ചെത്തി. വിസിറ്റിങ് വിസയിലാണ് ഗബ്രിയേലും എഡിസനും ജോർദാനിൽ എത്തിയത്.
പിന്നീട്ഫെബ്രുവരി പത്തിന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്.
നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്.ഇവരിൽ മറ്റ് രണ്ടുപേർ ഇസ്രായേൽ പട്ടാളത്തിൻ്റെ പിടിയിലായി. ഇവർ ഇസ്രായേലിൽ ജയിലിലാണ്.